Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുപ്പില്‍ നിറയെ സര്‍പ്രൈസ് ഉണ്ട്; പുറത്ത് വരുന്ന വാര്‍ത്ത ഭാവനകള്‍, തിരക്കഥാകൃത്ത് ജിതിന്‍ കെ ജോസ്

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് സിനിമയെ പറ്റിയാണ് നിലവിലെ ചര്‍ച്ചകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊലപാതകം നടത്തി മുങ്ങിയ സുകുമാരകുറുപ്പിന്റെ കഥയാണഅ ചിത്രം പറയുന്നത്. സുകുമാരകുറുപ്പിനെ നല്ലവനാക്കി ചിത്രീകരിക്കുന്നുണ്ടോ, സുകുമാര കുറുപ്പിനെ വെള്ള പൂശുന്നുണ്ടോ തുടങ്ങിയ ചര്‍ച്ചകളാണ് നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്.

ട്രെയ്‌ലര്‍ റിലീസിംഗ് സമയത്ത് അതിന്റെ കീഴെ വന്ന കമന്റുകളും ഇത്തരത്തിലുള്ളതായിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ഉത്തരവുമായി സിനിമയുടെ തിരക്കഥാകൃത്ത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ സഹ തിരക്കഥാകൃത്ത് ജിതിന്‍ കെ ജോസ് മറുപടി നല്‍കുന്നത്.

1

ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടുകളും മൂലം ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ കുറുപ്പ് എന്നത് ഒരു നെഗറ്റീവ് കഥാപാത്രം തന്നെയാണെന്നും അങ്ങനെയുള്ള ഒരു വ്യക്തിയെ ബേസിക്ക് പൊളിറ്റിക്കല്‍ ലിറ്ററസി ഉള്ള ആര്‍ക്കും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ജിതിന്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് അത്തരം സംശയങ്ങള്‍ ഉണ്ടാകുന്നതിനെ ഒരിക്കലും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും സിനിമ കണ്ട ശേഷം മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൊലീസിന് ഒരിക്കലും പിടികൂടാന്‍ സാധിക്കാത്തയാളും ഒരു ക്രിമിനലുമാണ് സുകുമാര കുറുപ്പ്. അങ്ങനെയുള്ള ഒരു വ്യക്തി പറാന്‍ സാധ്യതയുള്ളതാണ് സിനിമയിലെ ഡയലോഗുകള്‍ അല്ലാതെ അതൊരിക്കലും ഒരു വെള്ള പൂശലല്ലെന്നും ജിതിന്‍ പറയുന്നു. നമ്മള്‍ കണ്ട് ശീലിച്ച സിനിമകള്‍ വഴി നോക്കിയാല്‍ നായകന് ഒരു ഹിറോ പരിവേഷം തോന്നുന്നതാണെന്നും ജിതിന്‍ പറയുന്നു. അല്ലാതെ സിനിമയില്‍ ഒരിക്കലും കുറുപ്പിന് മാസ് പരിവേഷമില്ല.

2

സിനിമ മേഖലയുമായി വളരെ താല്‍പര്യമുള്ള വ്യക്തിയാണ് താനെന്നും ജിതിന്‍ പറയുന്നു. ഒരു സുഹൃത്ത് വഴിയാണ് കുറുപ്പിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ പരിചയപ്പെടുന്നതെന്നും അങ്ങനെ നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് കുറുപ്പിലേക്ക് എത്തിചേര്‍ന്നതെന്നും ജിതിന്‍ പറയുന്നു. നമ്മള്‍ വായിച്ചറിഞ്ഞ കഥകള്‍ക്ക് അല്‍പം ഫിക്ഷന്‍ കൂടി ചേര്‍ത്താണ് കുറുപ്പിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പൊലീസില്‍ അന്വേഷിച്ചും, അന്ന് മാധ്യമങ്ങളിലൊക്കെ വന്ന വാര്‍ത്തകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കഥയുടെ ബേസ് ഒരുക്കിയത്.

3

അങ്ങനെ അന്വേഷിക്കുന്നതിനിടയിലാണ് കുറുപ്പിന്റെ ജീവിതത്തിന് അപ്പുറമുള്ള ഒരു സംഭവത്തെ പറ്റി അറിഞ്ഞത്. അതെടുത്ത് അതില്‍ അല്‍പം ഫിക്ഷന്‍ കൂടി കൂട്ടിചേര്‍ത്താണ് കഥമെനെ#അഞെടുത്തത് ജിതിന്‍ പറയുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ കഴിഞ്ഞ ശേഷമാണഅ ഈ ചിത്രത്തെ പറ്റി ചര്‍ച്ച ചെയ്യുന്നത്. പിന്നീട് ഇത് വലിയ ക്യാന്‍വാസിലേക്ക് പകര്‍ന്നതിനായുള്ള തയ്യാറെടുപ്പുകള്‍ എടുക്കുമ്പോഴേക്കാണ് ഇത്രയും സമയമായതെന്നും ജിതിന്‍ പറയുന്നു.

4

കഥയ്ക്ക് വേണ്ടി ഉദ്ദേശം ആറ് മാസമാണ് റിസര്‍ച്ച് നടത്തിയതെന്നും, സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ഒരു അഞ്ച്- ആറ് വര്‍ഷത്തോളം ഇതിന് പിന്നാലെ തന്നെയായിരുന്നുവെന്നും ജിതിന്‍ പറയുന്നു. കഥയെഴുതുമ്പോള്‍ തന്നെ മനസില്‍ വന്ന രൂപം ദുല്‍ഖര്‍ സല്‍മാന്റത് തന്നെയായിരുന്നു. ഒരു സിനിമയ്ക്കായി ചില മേക്കോവറുകള്‍ വേണ്ടി വരും .അത്തരം മേക്കോവറുകളിലൂടെ പോകുമ്പോള്‍ ദുല്‍ഖറിന് രൂപ സാദൃശ്യം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്നും ജിതിന്‍ പറയുന്നു.

5

ദുല്‍ഖറിനെ സ്‌നേഹിക്കുന്ന ആരാധകര്‍ പ്രതീക്ഷ വച്ചായിരിക്കും തിയേറ്ററിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് ദുല്‍ഖറിന്റെ വില്ലന്‍ വേശത്തില്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണഅ പ്രതീക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോയത്.

Recommended Video

cmsvideo
    ട്രോളന്മാർ പറയുന്നത് സത്യമാ മക്കളേ, വാപ്പച്ചിയുടെ ഫോൺ എൻ്റെ കയ്യിൽ
    6

    കുറുപ്പില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടെന്നും സിനിമയിലെ സര്‍പ്രൈസുകള്‍ സിനിമ കണ്ടു തന്നെ അറിയണമെന്നും കുറുപ്പില്‍ പ്രിഥ്വിരാജ് ഉണ്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പറയുന്ന വാര്‍ത്തകളിലെ ഫാക്ട്‌സ് എന്ത് എന്ന് സിനിമ ഇറങ്ങിയ ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും ജിതിന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+