കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ട്രോളിംഗിന് മുമ്പേ ബോട്ടുകള്‍ തീരത്തെത്തി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കടല്‍ക്ഷോഭത്തെ തുടര്‍ന്നു ട്രോളിംഗിന് മുമ്പേ ബോട്ടുകള്‍ തീരമണഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമാണ് കടലാക്രമണം ശക്തമായതോടെ ബോട്ടുകള്‍ കടലിലിറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന ട്രോളിംഗ് നിരോധനത്തിന് ഇനിയും ഒരാഴ്ച ബാക്കിനില്‍ക്കെ നേരത്തെയെത്തിയ മഴയെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദ മായതോടെയാണ് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലായി.

കഴിഞ്ഞ ട്രോളിംഗ് നിരോധനത്തിന് ശേഷം കുറച്ചു മാസങ്ങള്‍ മാത്രമാണ് മത്സ്യബന്ധനം നടത്താന്‍ സാധിച്ചത്. ഇതിനിടെ ഓഖി ദുരന്തമുണ്ടായതിനെത്തുടര്‍ന്നും മാസങ്ങളോളം മീന്‍പിടിക്കാനായി കടലിലിറങ്ങാന്‍ കഴിഞ്ഞില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതിക്ഷോഭം മൂലം ബോട്ടുകള്‍ ആഴ്ചകളോളം കരയില്‍ വിശ്രമത്തിലാണ്.ഒരാഴ്ച കഴിഞ്ഞാല്‍ ട്രോളിംഗ് നിരോധനം നടപ്പാവുന്നതോടെ കടലിന്റെ മക്കള്‍ക്ക് ഒന്നര മാസം പഞ്ഞമാസമാണ്.

boat

പൊന്നാനിയില്‍ തീരമണിഞ്ഞ ബോട്ടുകള്‍

പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇനി വില്ലേജ് ഓഫീസറെത്തില്ല, പകരം പഞ്ചായത്ത് ഓവര്‍സീയറെത്തും. പ്രകൃതിക്ഷോഭത്തിലും, ദുരന്തങ്ങളിലും, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെയും, കെട്ടിടങ്ങളുടേയും കണക്കെടുക്കാനും, റിപ്പോര്‍ട്ട് തയ്യാറാക്കാനും വില്ലേജ് ഓഫീസര്‍മാര്‍ തന്നെ ഓടിയെത്തിയിരുന്ന പതിവുരീതിക്കാണ് മാറ്റം വരുന്നത്.


നേരത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തിരുന്നത് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നാശനഷ്ട തുകയായിരുന്നു.എന്നാല്‍ കെട്ടിടങ്ങളുടെയും, വീടുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിവുള്ള സാങ്കേതിക വിദഗ്ദരായവരെ ഇതിന് ചുമതലപ്പെടുത്താണ് സര്‍ക്കാര്‍ തീരുമാനം.


പ്രകൃതിക്ഷോഭം, ദുരന്തം മൂലം വീട്, കെട്ടിടം എന്നിവ തകര്‍ന്നാല്‍ വില്ലേജ് ഓഫീസര്‍ തന്നെ മുറയ്ക്ക് തന്നെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറണം. വീട് നില്‍ക്കുന്ന പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ എ.ഇ.അല്ലെങ്കില്‍ ഓവര്‍സീയര്‍ എന്നിവര്‍ മൂന്ന് ദിവസത്തിനകം നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് വില്ലേറ് ഓഫീസര്‍ക്ക് നല്‍കണം. ദുരിതബാധിതരുടെ അപേക്ഷയോടൊപ്പം ഓവര്‍സീയര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സഹിതം മാത്രമെ തഹസില്‍ദാര്‍ക്ക് ധനസഹായം നല്‍കുന്നതിനായി റിപ്പോര്‍ട്ട് അയക്കാന്‍ പാടുള്ളൂവെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

English summary
sea attack-fishing boat stop services in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X