കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി പോയിട്ടും രക്ഷയില്ല, തീരദേശത്ത് കടലാക്രമണം തുടരുന്നു... ശക്തമായ കാറ്റിനു സാധ്യത

പലയിടങ്ങളിലും കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി

  • By Manu
Google Oneindia Malayalam News

തിരുവനനന്തപുരം: കഴിഞ്ഞ മൂന്നു ദിവസത്തോളമായി കേരളത്തെയും തമിഴ്‌നാടിനെയും ലക്ഷദ്വീപിനെയുമെല്ലാം വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് ഇനി ഗുജറാത്തിലേക്ക്. ഗുജറാത്തിന്റെ തീരത്തേക്ക് ഓഖി അടുക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ ഓഖി ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ട്.
മണിക്കൂറില്‍ 20 കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കാറ്റിന്റെ വേഗം. ലക്ഷദ്വീപിലെ മിനിക്കോയിയുടെ മുകളില്‍ നിന്ന് ഓഖി കടലിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതിനിടെ കേരളത്തില്‍ നിന്നും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് നിരവധി പേരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ കടലില്‍ ഉണ്ടെന്നാണ് സംശയം.

കടലാക്രമണം കനത്തു

കടലാക്രമണം കനത്തു

ഓഖി തീരം വിട്ടുപോയെങ്കിലും സംസ്ഥാനത്ത് തീരദേശത്ത് കടലാക്രമണം രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി. ഇതേ തുടര്‍ന്നു തീരദേശത്തുള്ള റോഡുകള്‍ വെള്ളത്തിന് അടിയിലായിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ അപടക മുന്നറിയിപ്പ് നല്‍കി പോലീസ് അനൗണ്‍സ് നടത്തിയിരുന്നു. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിലുള്ള ആളുകളെ മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

മല്‍സ്യ തൊഴിലാളികളും തിരച്ചില്‍ തുടങ്ങി

മല്‍സ്യ തൊഴിലാളികളും തിരച്ചില്‍ തുടങ്ങി

കടലില്‍ പോയ മല്‍സ്യ തൊഴിലാളികളെ കണ്ടെത്താനായി ഞായറാഴ്ചട രാവിലെയും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ മല്‍സ്യ തൊഴിലാളികള്‍ തന്നെ തങ്ങളുടെ സ്വന്തം നിലയില്‍ തിരച്ചിലിനായി കടലിലേക്ക് പോയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പൂന്തുറയിലും മറ്റുമുള്ള തീരദേശ വാസികള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്‍സ്യ തൊഴിലാളികള്‍ തന്നെ തിരച്ചിലിനായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.

 മലബാറിലും ഭീഷണി

മലബാറിലും ഭീഷണി

കോഴിക്കോട് ജില്ലയിലും തീരദേശ മേഖലകളില്‍ കടലാക്രമണമുണ്ട്. ജില്ലയിലെ ബേപ്പൂര്‍, കടലുണ്ടി, പൊയില്‍ക്കാവ്, വടകര, ഭട്ട് റോഡ്, ശാന്തിനഗര്‍ കോളനി, ചാമുണ്ഡിവളപ്പ് എന്നീ മേഖലകളിലാണ് കടലാക്രമണ ഭീഷണിയുള്ളത്.
പൊയില്‍ക്കാവിനെ നിരവധി കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വടകര ചേറോട് പള്ളിത്താഴം ഭാഗത്തുള്ള 36 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.
കണ്ണൂര്‍ ജില്ലയിലെ തയ്യില്‍, പയ്യാമ്പലം, കക്കാടന്‍ചാല്‍, നീരൊഴുക്കും ചാല്‍ എന്നീ സ്ഥലങ്ങളില്‍ ശനിയാഴ്ച രാത്രി കൂറ്റന്‍ തിരമാലകളാണ് കരയിലേക്ക് അടിച്ചു കയറിയത്.

തൃശൂരിലും മലപ്പുറത്തും രക്ഷാപ്രവര്‍ത്തനം

തൃശൂരിലും മലപ്പുറത്തും രക്ഷാപ്രവര്‍ത്തനം

തൃശൂര്‍, മലപ്പുറം ജില്ലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തൃശൂര്‍ പുന്നയൂര്‍കുളം പെരിയമ്പലം ബീച്ചില്‍ 200 മീറ്ററോളമാണ് കടല്‍ കയറിയത്. പേ ബസാറില്‍ നിന്നും 200ലേറെ വീട്ടുകാരെ മദ്രസാ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറത്തും സ്ഥിതി മോശമാണ്. ജില്ലയിലെ വള്ളിക്കുന്ന്, അരിയല്ലൂര്‍, താനൂര്‍, പൊന്നാനി, പാലപ്പെട്ടി മേഖലകളില്‍ രൂക്ഷമായ കടലാക്രമണമാണുള്ളത്.
താനൂരിലെ എടക്കടപ്പുറത്ത് എസ്എംഎം ഹൈസ്‌കൂളിനു സമീപത്തുള്ള നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

കൊല്ലത്തും കടലാക്രമണം

കൊല്ലത്തും കടലാക്രമണം

കൊല്ലം ജില്ലയിലും രൂക്ഷമായ കടലാക്രമണമാണുള്ളത്. നേരത്തേ കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ അതിനേക്കാള്‍ ഇരട്ടി ശക്തിയോടയാണ് തിരമാല അടിച്ചുകയറിയത്. കൊല്ലത്തെ സ്രായിക്കോട്, ചെറിയഴീക്കല്‍ പ്രദേശത്ത് അര കിലോമീറ്ററോളം കടലാണ് കരയിലേക്ക് വന്നത്.
ആലപ്പാട്, അഴീക്കല്‍ പ്രദേശങ്ങളിലും ശക്തമായ തിരയിളക്കവും കാറ്റുമുണ്ടായി. ആലപ്പുഴ ജില്ലയിലും ചില സ്ഥലങ്ങളില്‍ കടലാക്രമണമുണ്ടായി. തൃക്കുന്നപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്താണ് കടലാക്രമണം നടന്നത്.

English summary
Okhi cyclone moves to Gujarat coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X