കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു; മലയാളി ശബ്ദം യുഎന്നിലെത്തിച്ച നേതാവ്

Google Oneindia Malayalam News

പാല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എംഎം ജേക്കബ് (92) അന്തരിച്ചു. ഞായറാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യസഭാ ഉപാധ്യക്ഷ പദവി അലങ്കരിച്ച ആദ്യമലയാളിയാണ്. കേന്ദ്ര മന്ത്രിയായിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാമപുരത്തെ പള്ളി സെമിത്തേരിയില്‍ നടക്കും.

Jacob

കേന്ദ്രത്തില്‍ പാര്‍ലമെന്ററി കാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ മന്ത്രി പദവി വഹിച്ചിട്ടുണ്ട്. രണ്ടുതവണ രാജ്യസഭാംഗമായ അദ്ദേഹം 1986ലാണ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുതവണ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. 1985ലും 1993ലുമായിരുന്നു അത്.

1995ലും 2000ത്തിലും മേഘാലയ ഗവര്‍ണറായിരുന്നു. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്നു എംഎം ജേക്കബ്. ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കുറച്ചുകാലമായി രാമപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പാലായിലെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് മരിച്ചത്.

മഞ്ചാടിമറ്റം പ്രൈമറി സ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ്, തിരുവനന്തപുര യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠനം. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കവെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ഇടക്കാലത്ത് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പഠനം തുടര്‍ന്ന അദ്ദേഹം നിയമം, രാഷ്ട്രമീമാംസ എന്നിവയില്‍ ബിരുദവും ബിരുദാനന്തര ബിരുദം എന്നിവ നേടി.

ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന ജേക്കബ് കോട്ടയത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായും അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു തവണ മാണിക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹ റാവുവിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.

വിയന്നയിലും സ്ട്രാസ്ബര്‍ഗിലും യുഎന്‍മനുഷ്യാവകാശ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്റെ എംഡിയും കോണ്‍ഗ്രസ് റിവ്യു എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു. ഭാര്യ തിരുവല്ല കുന്നുതറ അച്ചാമ, മക്കള്‍- ജെസി, ജയ, റേച്ചല്‍, എലിസബത്ത്.

English summary
Senior Congress Leader MM Jacob Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X