ആരോഗ്യനില മെച്ചപ്പെട്ടു; വി.എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു; വിശ്രമം തുടരണമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദൻ ആശുപത്രിവിട്ടു. തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്ന് വൈകിട്ടോടെ വി.എസിനെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ പൂർണ്ണ വിശ്രമത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
സോഡിയം കുറവായതും ഉദരസംബന്ധമായ അസുഖവും കാരണം ആരോഗ്യനില മോശമായിരുന്ന വി.എസ്.അച്യുതാനന്ദനെ കഴിഞ്ഞ മാസം 31നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അണുബാധ ശക്തമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം പൂർണമായും ഭേദമായതോടെയാണ് ആശുപത്രിയിൽ നിന്ന് വൈകിട്ടോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. സന്ദർശകരെ ഒഴിവാക്കി വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധിയെടുത്ത വി.എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി.എസ് യാത്രകൾ അടക്കം ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയുകയാണ്. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 20-നാണ് അദ്ദേഹം 98-ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ആശംസ അറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ച് സന്ദർശനങ്ങൾ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള വീട്ടിൽ താമസിക്കുന്ന വി.എസ്സ് കൊവിഡ് കാലമായതിനാലും അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല.
പക്ഷേ, വാർത്താചാനലുകൾ കാണുകയും ദൈനംദിന രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തുകയും പത്രം വായിക്കുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിൽ ജീവിച്ചിരിക്കുന്ന തലമുതിർന്ന സ്ഥാപക നേതാക്കളിൽ പ്രധാനിയാണ് വി എസ്സ്. പ്രായത്തിൻ്റെ അവശതകൾ കാരണം ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് അദ്ദേഹത്തിൻ്റെ ചികിത്സകൾ മുന്നോട്ടുപോകുന്നത്. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ പദവി ഒഴിഞ്ഞിരുന്നു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications