Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിൽ പൊട്ടിത്തെറി; വിഭാഗീയത രൂക്ഷം, മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു!

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വികാസ് യാത്രയ്ക്ക് പിന്നാലെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

പിറവം, കൊച്ചി മണ്ഡലങ്ങളിലാണ് വിഭാഗീയത രൂക്ഷമായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. വികാസ് യാത്രയുടെ ഭാഗമായി കുമ്മനം രാജശേഖരന്‍ ഭാരവാഹികളുടെ പ്രത്യേക യോഗം വിളിച്ച് സംഘടനയെ ശക്തമാക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമായത്.

പിരിവും ഗുണ്ടായിസവും

പിരിവും ഗുണ്ടായിസവും

അനധികൃത പിരിവും ഗുണ്ടായിസവുമാണ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിക്കെതിരെ ഉയർന്നു വന്ന ആരോപണം. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പിഎച്ച് ശൈലേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാജിവച്ചതോടെയാണ് വിഭാഗീയത പുറം ലോകമറിഞ്ഞത്.

കൊച്ചി മണ്ഡലം കമ്മറ്റിയെ മരവിപ്പിച്ചു

കൊച്ചി മണ്ഡലം കമ്മറ്റിയെ മരവിപ്പിച്ചു

പാടം നികത്തലുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളുമാണ് കൊച്ചി മണ്ഡലം കമ്മിറ്റിയെ വേട്ടയാടുന്നത്. അതുകൊണ്ട് തന്നെ കൊച്ചി മണ്ഡലം കമ്മറ്റിയെ മരവിപ്പിച്ചിരിക്കുയാണ്. മണ്ഡലം പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹികളെ മാറ്റുകയും ചെയ്തു.

പോഷക സംഘടനകളിൽ നിന്ന് രാജി

പോഷക സംഘടനകളിൽ നിന്ന് രാജി

ദുർഗ പ്രസാദിനെ കമ്മറ്റിയിൽ നിന്ന് പുരത്താക്കിയിരുന്നു. കർഷക മോർച്ച പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഇതിൽ പ്രതിഷേദിച്ച് ജില്ലയിലെ പാർട്ടിയുടെ വിവിധ പോഷക സംഘടനകളിൽ നിന്ന് നിരവധി നേതാക്കൾ രാജിവെച്ചിരുന്നു.

പാർട്ടി വിട്ടവരുടെ കൺവെൻഷൻ

പാർട്ടി വിട്ടവരുടെ കൺവെൻഷൻ

പാര്‍ട്ടി വിട്ടവര്‍ 22ന് ജില്ലാ നേതൃത്വത്തിന് എതിരെ മുളന്തുരുത്തിയില്‍ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ടെന്നതും പാർട്ടി നേതൃത്വത്തിനെ അങ്കലാപ്പിലാക്കുന്നുണ്ട്. പറ്റുമെങ്കില്‍ തന്നെ പുറത്താക്കാന്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ് സത്യന്‍ ഫെയ്സ്ബുക്കിലൂടെ പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. ഇത് വിവാദത്തിലാകുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+