കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി പുറത്താണ് ബാര്‍ക്കോഴയ്ക്ക് വീര്യംകുറഞ്ഞില്ല,പ്രതിപക്ഷ ബഹളത്തോടെ നിയസഭാസമ്മേളനത്തിന് തുടക്കം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. ബാര്‍ക്കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടു പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.

കെ എം മാണി രാജി വച്ചതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് ഇത്. എന്നാല്‍ ബാര്‍ക്കോഴയുടെ വീര്യം കുറയ്ക്കാതെയാണ് പ്രതിപക്ഷം സഭാസമ്മേളനത്തിന് എത്തിയത്. കെ ബാബുവിനെതിരായ ആരോപണം പ്രതിപക്ഷത്തിന്റെ ആയുധമാക്കാനാണ് തീരുമാനം. ഇതില്‍ നിന്നും ഭരണ പക്ഷം ശ്വാസം മുട്ടുമെന്നതില്‍ സംശയമില്ല. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഇടതുമുന്നണി പ്രഖ്യാ പിച്ചിട്ടുണ്ട്.

നിയമസഭാ സമ്മേളനത്തിന് തുടക്കം

നിയമസഭാ സമ്മേളനത്തിന് തുടക്കം

നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെയാണ് തുടക്കം. ചോദ്യോത്തര വേളയില്‍ മന്ത്രി ബാബു മറുപടി നല്‍കവെയാണ് ബഹളം.

പ്രതിപക്ഷം ബഹളം

പ്രതിപക്ഷം ബഹളം

നിയമസഭാ സമ്മേളം തുടങ്ങിയതോടെ പ്രതിപക്ഷ ബഹളമായി,എക്‌സൈസ് മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.

മന്ത്രി കെ ബാബുവിന്റെ രാജി

മന്ത്രി കെ ബാബുവിന്റെ രാജി

എക്‌സൈസ് മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.

 അടിയന്തര പ്രമേയം

അടിയന്തര പ്രമേയം

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അടിയന്തര പ്രമേയം ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ ഉറപ്പു നല്‍കി

സഭ ചേരുന്നത്

സഭ ചേരുന്നത്

തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 17 വരെയാണ് സഭ ചേരുക. 11 ദിസമാണ് തീരുമാനിച്ചിരിക്കുന്നത്.

സഭയില്‍ ഉള്‍പ്പെടുത്തിയത്

സഭയില്‍ ഉള്‍പ്പെടുത്തിയത്

നിയമ നിര്‍മ്മാണ ബില്‍, മലയാള ഭാഷാ ബില്‍,ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളും അവതരിപ്പിക്കും. ഹോട്ടല്‍ വില നിയന്ത്രണ ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്

ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്

ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്

ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ ശക്തന്‍ സ്പീക്കറായതോടെ ഒഴിവു വന്ന ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.

സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥികള്‍

ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. കോണ്‍ഗ്രസ്സിലെ പാലോട് രവിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. എല്‍ ഡി എഫില്‍ നിന്നും സി പി ഐ സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിയെ നാളെ തീരുമാനിക്കും.

സഭയ്ക്ക പുറത്ത് പ്രതിഷേധം

സഭയ്ക്ക പുറത്ത് പ്രതിഷേധം

നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ സഭയ്ക്ക് പുറത്തും ഇടതു മുന്നണിയും ബി ജെ പിയും നിയസഭാ മാര്‍ച്ച നടത്തും. രാവിലെ 10 മണിക്ക് ഇടതുമുന്നണി മാര്‍ച്ച പാളയത്തു നിന്നും തുടങ്ങും. എല്‍ എം എസ് പരിസരത്തു നിന്നാണ് ബി ജെ പി മാര്‍ച്ച് തുടങ്ങുക.

English summary
oppositisstormy session of assembly begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X