ഹോസ്റ്റലിന്റെ പണി കഴിഞ്ഞു.. പക്ഷേ വിദ്യാർത്ഥിനികൾക്ക് പ്രവേശനമില്ല, ബദൽ സംവിധാനമൊരുക്കി എസ്എഫ്ഐ !!

  • By: Nihara
Subscribe to Oneindia Malayalam

വടകര : കോഴിക്കോട് ജില്ലയിലെ പ്രധാന ഗവണ്‍മെന്റ് കോളേജുകളിലൊന്നായ മടപ്പള്ളി കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കി എസ്എഫ് ഐ. ഹോസ്റ്റല്‍ കെട്ടിടത്തിനായുള്ള മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ താമസം തുടങ്ങാന്‍ ഇനിയും കടമ്പകളേറെയുണ്ട്. അന്യ ദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യം ഇന്നും ഒരു തലവേദനയായി നില നില്‍ക്കുകയാണ്.

ദൂരദേശങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിക്കുന്നതിനായി വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബദല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ അകലെ വാടകയ്‌ക്കെടുത്തിട്ടുള്ള വീട്ടില്‍ 16 ഓളം പെണ്‍കുട്ടികള്‍ ഇതിനോടകം തന്നെ താമസം ആരംഭിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ താമസം തുടങ്ങുന്നതിന് മുന്‍പ് ഒരുക്കിയ ഈ സംവിധാനം ദൂരദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് സഹായകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Madappally govt college

താമസം ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും കഴിഞ്ഞ ദിവസമാണ് ബദല്‍ സംവിധാനത്തിന്റെ താക്കോല്‍ ദാന പരിപാടി നടത്തിയത്. പരിപാടിയില്‍ എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് താക്കോല്‍ കൈമാറി.

English summary
SFI arranged alternative hostel fecility for Madappally govt college.
Please Wait while comments are loading...