കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ ഏകാധിപത്യം;നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം. പത്രിക സമര്‍പ്പിക്കാനെത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം സക്കീര്‍, പ്രവര്‍ത്തകരായ ഷാഹിന്‍, അംഹര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കോളേജിന് പുറത്തു നില്‍ക്കുമ്പോള്‍ അകത്തു നിന്നെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. സക്കീറിനാണ് തലയ്ക്ക് പരുക്കേറ്റത്. ഇയാളെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

sfi

കോളേജിലെ എസ്എഫ്‌ഐ ആധിപത്യത്തെ തുടര്‍ന്ന് മറ്റ് പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ആരോപണം ഉണ്ട്. ജമാ അത്ത ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയാണ് ഫ്രറ്റേണിറ്റി. മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ഫ്രറ്റേണിറ്റി നോമിനേഷന്‍ തള്ളിയിട്ടുണ്ട്. എസ് യുസിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഡിഎസ്ഒയുടെ നാമ നിര്‍ദേശ പത്രികയും തള്ളി. സ്ഥാനാര്‍ഥിയെ പിന്തുണച്ച ആള്‍ ഹാജരാകാതരുന്നതിനെ തുടര്‍ന്നാണ് തള്ളിയത്. നിലവില്‍ എല്ലാ സ്ഥാനത്തേക്കും എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന അവസ്ഥയിലാണ്.

English summary
sfi clash in university college on nomination submitting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X