കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ മാഗസിന്‍... എന്താണ് ലക്ഷ്യം?

  • By കിഷോര്‍
Google Oneindia Malayalam News

എസ് എഫ് ഐ മാഗസിന്‍ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് ഇതാദ്യമായിട്ടല്ല. കേരളത്തിലെ കോളജ് മാഗസിനുകളില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്ന പ്രയോഗങ്ങള്‍ എസ് എഫ് ഐ മുമ്പും എഴുതിവെച്ചിട്ടുണ്ട്. അത് വിവാദമായിട്ടും ഉണ്ട്. ഇപ്പോഴിതാ ഒറ്റപ്പാലത്തെ എന്‍ എസ് എസ് കോളജ് മാഗസിനിലാണ് ദേശവിരുദ്ധതയും മതവികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങളും കുത്തിനിറച്ചിട്ടുള്ളത്.

രണ്ടുവോട്ടിനായി വേട്ടപ്പട്ടികള്‍/നിന്റെ തൊപ്പിയിട്ട മക്കളെ ചുട്ടൂകൊന്നപ്പോള്‍/ നിന്റെ മാലാഖമാരുടെ മാനം കവര്‍ന്നപ്പോള്‍/ നീ പുറം തിരിഞ്ഞുനിന്നുവങ്കില്‍/ അഭിവന്ദ്യ ആര്യമാതാവേ, നീ ഒരു വേശ്യയാകുന്നു....../ ഇതാണ് മാഗസിനിലെ ഒരു കവിത. ഇനി ആര്യമാതാവ് ആരാണ് എന്ന് വായനക്കാരന് മനസിലായില്ല എന്നുണ്ടെങ്കില്‍ അത് മനസിലാക്കിക്കൊടുക്കാനും മാഗസിന്‍ ഒരുക്കമാണ്.

ലക്ഷ്യം ഹിന്ദുദൈവങ്ങള്‍ തന്നെ

ലക്ഷ്യം ഹിന്ദുദൈവങ്ങള്‍ തന്നെ

അഭിപ്രായ സ്വാതന്ത്രം എന്ന പേരില്‍ എസ് എഫ് ഐ മുമ്പും ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചിട്ടുണ്ട്. ഒറ്റപ്പാലത്ത് എത്തുമ്പോഴും അതില്‍ മാറ്റമൊന്നും ഇല്ല. ശ്രീകൃഷ്ണനും ഗണപതിയുമെല്ലാം എസ് എഫ് ഐ മാഗസിനില്‍ വികൃതമാക്കപ്പെടുന്നു.

പാഞ്ചാലിക്കും ഇരിക്കപ്പൊറുതിയില്ല

പാഞ്ചാലിക്കും ഇരിക്കപ്പൊറുതിയില്ല

അഞ്ച് പുരുഷന്മാരുമായി കിടക്ക പങ്കിട്ടവള്‍ എന്നാണ് പാഞ്ചാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കുന്തിയുടെ അവിഹിത ഗര്‍ഭം

കുന്തിയുടെ അവിഹിത ഗര്‍ഭം

ഭര്‍ത്താവിന് സ്പര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ അഞ്ച് ദേവന്മാരില്‍ നിന്നും അവിഹിത ഗര്‍ഭം ധരിച്ചവളാണ് കുന്തി - മാഗസിന്‍ പറയുന്നത് ഇങ്ങനെ.

പാവങ്ങളെ കൊലക്ക് കൊടുത്ത കൃഷ്ണന്‍

പാവങ്ങളെ കൊലക്ക് കൊടുത്ത കൃഷ്ണന്‍

പാവങ്ങളെ കൊലക്ക് കൊടുത്തവന്‍ എന്നാണ് ശ്രീകൃഷ്ണന് നല്‍കിയിരിക്കുന്ന വ്യാഖ്യാനം. പ്രമുഖരെ വധിക്കാന്‍ ചതി ഉപദേശിച്ചുകൊടുത്തതും കൃഷ്ണനാണെന്നും മാഗസിനില്‍ പറയുന്നു.

ഗണപതിയുടെ മൂക്ക്

ഗണപതിയുടെ മൂക്ക്

ഗണപതിയുടെ മൂക്ക് മാറ്റിവെച്ചതാണത്രെ ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി. ഈ മൂക്ക് ശൂര്‍പ്പണഖയ്ക്ക് കൊടുത്താല്‍ അത് അവയവദാനമായേനെ എന്നാണ് മാഗസിന്റെ അഭിപ്രായം.

പേരില്ലാത്ത മാഗസിന്‍

പേരില്ലാത്ത മാഗസിന്‍

ഒരു പേരില്ലാത്ത മാഗസിന്‍ എന്നാണ് ഇക്കൊല്ലത്തെ മാഗസിന് പേര്.

മാഗസിന്‍ വിവാദമാകുന്നു

മാഗസിന്‍ വിവാദമാകുന്നു

മാഗസിന്റെ ഉള്ളടക്കം വിവാദമായതോടെ മാഗസിന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എ ബി വി പി പോലുള്ള വിദ്യാര്‍ഥി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ ശ്രീകൃഷ്ണ കോളജില്‍

നേരത്തെ ശ്രീകൃഷ്ണ കോളജില്‍

നമോ സമം നാ... മോന്‍ എന്നെഴുതി ആരാണ് നമോ എന്ന് ചോദിക്കുകയായിരുന്നു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ എസ് എഫ് ഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാഗസിന്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് മാഗസിന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 കുന്നംകുളത്ത് നടന്നത് ഇങ്ങനെ

കുന്നംകുളത്ത് നടന്നത് ഇങ്ങനെ

കുന്നംകുളം പോളിടെക്‌നിക് കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അജ്മല്‍ കസബ്, ഒസാമ ബിന്‍ ലാദന്‍ തുടങ്ങിയ ഭീകരര്‍ക്കൊപ്പം നെഗറ്റിവ് ഫെയ്‌സസ് എന്ന പേരില്‍ പരിചയപ്പെടുത്തിയ മാഗസിന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. എസ് എഫ് ഐയാണ് ഇവിടെയും യൂണിയന്‍ ഭരിക്കുന്നത്.

English summary
Ottappalam NSS college magazine create controversy over obscene remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X