കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ഷോ ജാമ്യം ദുരുപയോഗം ചെയ്തു; അന്വേഷണം തീരാത്തത് അദ്ഭുതകരമെന്ന് കോടതി

Google Oneindia Malayalam News

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരായ കേസില്‍ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് കേസ് ഇതുവരെ പൂര്‍ത്തിയാക്കില്ലെന്ന് കോടതി ചോദിച്ചു. 2018ന്റെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേസാണിത്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. ആര്‍ഷോ, ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും കോടതി പറഞ്ഞു. ആര്‍ഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.

ജാമ്യം ദുരുപയോഗം ചെയ്തത് കൊണ്ട് അന്വേഷണം പൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് വിജു അബ്രഹാമിന്റെ ബെഞ്ചാണ് ആര്‍ഷോയ്ക്ക് ജാമ്യം നിഷേധിച്ചത്. 2018ല്‍ എറണാകുളം നോര്‍ത്ത് പോലീസാണ് വധശ്രമത്തില്‍ ആര്‍ഷോയ്‌ക്കെതിരെ കേസെടുത്തത്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസായിരുന്നു ഇത്. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കുകയായിരുന്നു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

1

നാല് വര്‍ഷങ്ങളില്‍ എന്താണഅ നടന്നതെന്ന് പോലീസിനോട് കോടതി ചോദിച്ചു. ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ആര്‍ഷോയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ആദ്യ ഘട്ടത്തില്‍ ജാമ്യം നി,ധേിച്ചിരുന്നു കോടതി. പിന്നീട് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ പ്രതിക്കെതിരായ കൂടുതല്‍ കേസുകളുള്ള വിവരം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതി ജാമ്യത്തില്‍ ഇറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരിക്കെ, ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ പോലീസ് ജാമ്യം റദ്ദാക്കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇതിനിടെ പരാതി ഉയര്‍ന്നതോടെ പ്രതി ഒളിവിലാണെന്നും, ഉടന്‍ പിടിക്കുമെന്നുമായിരുന്നു കോടതിയെ പോലീസ് അറിയിച്ചത്.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

English summary
sfi state secretary arsho violated bail conditions, high court criticise police and investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X