കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപിതാവ് ഗോഡ്‌സെയൊ ഗാന്ധിജിയോ.. എസ്എഫ്‌ഐയുടെ ചോദ്യപ്പേപ്പര്‍ വൈറല്‍

  • By Kishor
Google Oneindia Malayalam News

കാസര്‍കോട് എസ് എഫ് ഐ നടത്തിയ രാജ്യസ്‌നേഹ പരീക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയോ ഗോഡ്സെയോ എന്ന ചോദ്യത്തോടെയാണ് ആര്‍ എസ് എസിനെതിരായ, എസ് എഫ് ഐയുടെ രാജ്യസ്നേഹ പരീക്ഷ തുടങ്ങുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലായിരുന്നു വ്യത്യസ്തമായ ഈ പരീക്ഷ.

നിങ്ങളുടെ രാജ്യ സ്നേഹം പരിശോധിക്കാനാണ് എന്ന പറഞ്ഞാണ് എസ് എഫ് ഐ പരീക്ഷ സംഘടിപ്പിച്ചത്. ദില്ലിയിലെ ജെ എന്‍ യുവില്‍ വിവാദം കത്തിനില്‍ക്കേയാണ് എസ് എഫ് ഐയുടെ ഈ പരീക്ഷ എന്നതും ശ്രദ്ധേയമാണ്. സംഘപരിവാറിന്റെ നിര്‍വചനത്തിലെ രാജ്യസ്നേഹികളെ കണ്ടെത്തി പുരസ്‌കാരം നല്‍കലാണ് പരീക്ഷയുടെ ലക്ഷ്യം. രസകരമായ പരീക്ഷയുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ പോകുന്നു....

എന്തിനാണ് പരീക്ഷ

എന്തിനാണ് പരീക്ഷ

പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും മുന്‍പില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ബോധ്യപ്പെടുത്താനാണ് ഈ പരീക്ഷ എന്ന് എസ് എഫ് ഐ നേതാക്കള്‍ പറയുന്നു.

അവാര്‍ഡുണ്ട്

അവാര്‍ഡുണ്ട്

സംഘപരിവാറിന് ഇഷ്ടപ്പെടുന്ന തരത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക് എസ് എഫ് ഐയുടെ വക അസഹിഷ്ണുതയുടെയും അന്യമത വിദ്വേഷത്തിന്റെയും സംഘി രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റാണ് കിട്ടാന്‍ പോകുന്നത്.

തുടക്കം മുന്നറിയിപ്പോടെ

തുടക്കം മുന്നറിയിപ്പോടെ

ബീഫ് കഴിച്ചവര്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് പരീക്ഷ തുടങ്ങുന്നത്. 14 ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്. ശരിയുത്തരം ടിക് ചെയ്ത് ഉത്തരം അടയാളപ്പെടുത്താം.

ചോദ്യങ്ങളിലേക്ക്

ചോദ്യങ്ങളിലേക്ക്

ആദ്യ ചോദ്യം ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര്. രണ്ട് ഓപ്ഷനുകള്‍. ഒന്ന് ഗാന്ധിജി, രണ്ട് ഗോഡ്‌സേ.

ആരാണ് പോരാളി

ആരാണ് പോരാളി

സ്വാതന്ത്ര്യസമര പോരാളിയാര് എന്ന ചോദ്യത്തിന് ഓപ്ഷനുകളായി നല്‍കിയിരിക്കുന്നത് ഭഗത് സിംഗിന്റെയും വീര സവര്‍ക്കറിന്റെയും പേരുകളാണ്

മോദിയെ കളിയാക്കല്‍ ഇവിടെയും

മോദിയെ കളിയാക്കല്‍ ഇവിടെയും

മോദിയെ കളിയാക്കുക എന്നത് എസ് എഫ് ഐയുടെ സ്ഥിരം പരിപാടിയാണ്. ഇവിടെയും അതുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പായസം വിളമ്പിയ ആളാണ് പ്രധാനമന്ത്രി എന്നാണ് ഇവിടെ പറയുന്നത്.

അവസാന ചോദ്യം ഇങ്ങനെ

അവസാന ചോദ്യം ഇങ്ങനെ

പശുവിന്റെ മക്കളുടെ പിതാവ്, കാളയാണോ കുരങ്ങനാണോ എന്ന ചോദ്യത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എസ് എഫ് ഐയുടെ രാഷ്ട്രീയമാണ് ഇവിടെ പ്രതിഫലിക്കുന്നതെങ്കിലും രസകരമായ ചോദ്യക്കടലാസുകള്‍ വാട്‌സ്് ആപ്പിലും മറ്റുമായി പ്രചരിക്കുകയാണ്.

English summary
SFI troll question paper goes viral in Whats App.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X