Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞുകുട്ടികള്‍ കുടുക്ക പൊട്ടിച്ച് കൊടുത്ത കാശ് സക്കീറിന്... ചോദ്യങ്ങള്‍ ഉയരും മുഖ്യമന്ത്രീ

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ നിരയിലെ യുവ എംഎല്‍എമാരുടെ വാദം. കഴിഞ്ഞദിവസം മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജി ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍പ്പം പരിഹാസം കലര്‍ത്തി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിനിടെ മറുപടി നല്‍കി. ഷാജി ജനങ്ങളെ പറ്റിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഷാജിക്ക് വികൃത മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്തല്ല കൊലക്കേസുകള്‍ വാദിക്കാന്‍ വക്കീലിനെ കൊണ്ടുവരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

S

എന്നാല്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍ രംഗത്തുവന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.... കുഞ്ഞു കുട്ടികള്‍ കുടുക്ക പൊട്ടിച്ച് 'സര്‍ക്കാരിന് ' കൊടുത്ത കാശ്, 'സക്കീറിന് ' പോകുന്നത് കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി, നാട്ടില്‍ ചോദ്യങ്ങള്‍ ഉയരുന്നത്...

രണ്ടു ചെറുപ്പക്കാരെ, നിഷ്‌ക്കരുണം കൊന്നുതള്ളിയ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പീതാംബരനു, സുപ്രീംകോടതിയില്‍ നിന്ന് വക്കീലിനെ ഏര്‍പ്പാടാക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ എടുത്തു കൊടുക്കുന്നത് കണ്ടതുകൊണ്ടാണ്, ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്..

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം കൊടുക്കണമെന്ന് താങ്കള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം മാറ്റാന്‍ വ്യാജ രേഖയുമായി കോടതിയില്‍ പോയവര്‍ക്ക്, തല്‍ക്കാലം തടയാനായത് കെഎം ഷാജിയുടെ ശമ്പളമായിരുന്നു. എന്നിട്ടും പേഴ്‌സണലായി , മറ്റെല്ലാ എം.എല്‍.എമാരും നല്‍കിയതുപോലെ, ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നല്‍കിയ ഷാജിയുടെ മനസ്സിനെ, മുഖ്യമന്ത്രി വികൃതമെന്നെത്ര വിളിച്ചാലും, കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല.

'എന്ന ഒരു സൗന്ദര്യമാ ഉവ്വേ, താങ്കളുടെ മനസ്സിനു '

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+