ഷഹാനയുടെ ആത്മഹത്യ: ഡോ റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ റുവൈസിനെ പ്രതി ചേർത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ഇയാൾക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.
റുവൈസ് ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്നാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും ഷഹാനയും അമ്മയും സഹോദരിയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിനിടെ ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ റുവൈസിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതായി പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്.

അതിനിടെ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, കമ്മീഷണര്‍ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് മൂവരോടും നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് ഷഹാനയെ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ഫ്ളാറ്റിൽ പോയി നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നാലെയാണ് സംഭവത്തിൽ റുവൈസിന് പങ്കുണ്ടെന്ന ആരോപണം കുടുംബം ഉയർത്തിയത്. റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹാന. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എം ബി ബി എസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്നു ഷഹാനയുടെ എന്നാൽ മാസങ്ങൾക്ക് മുൻപ് അദ്ദേഹം മരണപ്പെട്ടു. ഷഹനയുടെ സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സ്ത്രീധനം വേണമെന്ന ആവശ്യം റുവൈസിന്റെ വീട്ടുകാർ ഉയർത്തിയതത്രേ. എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചതോടെ റുവൈസും കുടുംബവും വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നത്രേ. ഇത് സഹിക്കവയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.












Click it and Unblock the Notifications