India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനോട് കലിപ്പുള്ളവരാണ് എനിക്കെതിരെ തിരിയുന്നത്;'ചിലരിൽ'നിന്ന് നീതി കിട്ടില്ലെന്ന് ഷമ്മി തിലകൻ

Google Oneindia Malayalam News

കൊച്ചി; താരസംഘടനയായ എഎംഎംഎയിൽ നിന്നും പുറത്താക്കാൻ മാത്രമുള്ള തെറ്റുകൾ താൻ ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. സംഘടന തന്നെ പുറത്താക്കുമെന്ന് കരുതുന്നില്ല. തനിക്ക് എതിരെ തിരിയുന്നവർക്ക് അച്ഛനോടുള്ള കലിപ്പാണെന്നും ഷമ്മി തിലകൻ പറഞ്ഞു. അമ്മയിൽ നിന്നല്ല ചില വ്യക്തികളിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും നടൻ വ്യക്തമാക്കി. സംഘടനയ്ക്കെതിരെ ഷമ്മി തിലകൻ നിരന്തരം രംഗത്തെത്തുന്നുണ്ടെന്നും നടനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഉയർന്നെന്നും ഇന്ന് അമ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷമ്മി തിലകന്റെ പ്രതികരണം. നടൻ പറഞ്ഞത് വായിക്കാം-

1


'എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഞാൻ വ്യക്തമായ വിശദീകരണം നൽകിയിരുന്നു അതിന് തനിക്ക് മറുപടി ലഭിച്ചിട്ടില്ല. അമ്മയിൽ നിന്ന് പുറത്താക്കാനുളള തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ പുറത്ത് പോകാൻ തയ്യാറാണ്. എന്റെ ഭാഗം നൂറ് ശതമാനം കേൾക്കാതെയാണ് ഇപ്പോൾ നടപടിക്കൊരുങ്ങുന്നത്. ശാസനയോ മാപ്പപേക്ഷയോ എഴുതി കൊടുക്കേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്. പുറത്താക്കപ്പെടുമെന്ന് ചിന്തിച്ചിട്ടേയില്ല. ഞാൻ അമ്മയെ മാഫിയ സംഘമെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ പാത പിന്തുടർന്നല്ല, എന്റെ നിലപാടിലൂടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. അച്ഛൻ പണ്ട് അമ്മ സംഘടനയെ മാഫിയ സംഘം എന്ന് പറഞ്ഞിരുന്നു.എന്റെ അഭിപ്രായത്തിൽ അതിനെക്കേൾ അപ്പുറമാണ് എന്നൊരു തരത്തിലുള്ള പ്രതികരണമാണ് ഞാൻ നടത്തിയത്.

2


'ഞാൻ ഇപ്പോഴും സംഘടനയുടെ അംഗമാണ്.അമ്മ സ്ഥാപിതമായത് എന്റേ കൂടി പണം കൊണ്ടാണ്. സംഘടനയിൽ അംഗത്വം എടുത്ത മൂന്നാമത്തെ വ്യക്തിയായിരുന്നു ഞാൻ.എന്റെ കൈയ്യിൽ നിന്ന് പണം വാങ്ങിയത് ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജുവാണ്. പണമായി വേണോ ചെക്കായി വേണോ എന്ന് ചോദിച്ചപ്പോൾ മണിയൻ പിള്ള ചേട്ടൻ പറഞ്ഞത് ലെറ്റർ പാഡ് ഒക്കെ വാങ്ങാൻ പണം വേണ്ടടേയെന്നായിരുന്നു.അന്ന് ഞാൻ പതിനായിരം രൂപ എടുത്ത് കൊടുത്തു.എന്റെ പണം കൊണ്ടാണ് ലെറ്റർപാഡ് വാങ്ങിയത് എന്ന് ഞാൻ കരുതുന്നുണ്ട്. ആ ലെറ്റർപാഡിൽ തന്നെ അവർ എന്നെ പുറത്താക്കി കൊണ്ടുള്ള നോട്ടീസ് നൽകട്ടെ.അതിന് അനുസരിച്ച് ഞാൻ അപ്പോൾ പ്രതികരിക്കും'.

വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടിയില്ലെന്ന് ഇടവേള ബാബു; 'അമ്മ' ക്ലബ് പോലെ എന്ന്വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടിയില്ലെന്ന് ഇടവേള ബാബു; 'അമ്മ' ക്ലബ് പോലെ എന്ന്

3


'സംഘടന മര്യാദകൾ പാലിച്ച് കൊണ്ട് തന്നെ 2017 മുതൽ ഔദ്യോഗിക ഭാരവാഹികൾക്ക് രേഖാമൂലം കത്തുകൾ കൊടിത്തുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അതിനൊന്നും നാളിതുവരെ മറുപടി ലഭിച്ചിരുന്നില്ല. ചുരുക്കം ചില ഭാരവാഹികൾക്ക് മാത്രമാണ് താൻ ഉന്നയിക്കുന്ന വിഷയം അറിയുന്നവർ. അക്കാര്യം അറിയാത്തവരാണ് തനിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടാകുക'.

'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

4


'മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് ഞാന്‍ കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. അത് ഞാൻ ഉന്നയിച്ച ആരോപണങ്ങളും ആവശ്യങ്ങളും അറിയുന്നവരാണവർ. എന്തിന് വേണ്ടിയാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചതെന്ന് അറിയാവുന്നവർക്ക് എന്നോട് എതിർപ്പുണ്ടാകില്ല'.

6


'മോഹൻലാൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംഘടനയെ സുതാര്യമായി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടൊരു റിപ്പോർട്ട് ഞാൻ നൽകിയിരുന്നു. ഞാന്‍ കൊടുത്ത റിപ്പോര്‍ട്ടുകളൊന്നും പല ആളുകൾക്കും അറിയില്ല. കൃത്യമായ രേഖകൾ പരിശോധിച്ചിട്ടാണ് രേഖകൾ കൊടുത്തത്. പണ്ട് അച്ഛന്‍ പറഞ്ഞ പോലെ ചില വ്യക്തികള്‍ക്ക് അത് എതിരാണ്'.

6

'സത്യത്തെ മൂടിവെക്കാൻ സാധിക്കില്ല. അമ്മയില്‍നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം എനിക്കില്ല. അമ്മയിലെ ചില ഭാരാവാഹികളിൽ നിന്ന് നീതിലഭിക്കില്ലെന്ന തോന്നലുണ്ട്. എല്ലാവരുമല്ല, ചിലര്‍ മാത്രം.എന്നോടുള്ള പ്രശ്‌നം ഒരു പരിധിവരെ വ്യക്തപരവും അതിനേക്കാള്‍ ഉപരി എമ്‍റെ അച്ഛനോടുള്ള കലിപ്പുമാണ്. ഇന്നത്തെ ജനറല്‍ ബോഡി യോഗം തന്നെ അറിയിച്ചിട്ട് പോലുമില്ലെന്നും', ഷമ്മി തിലകൻ പറഞ്ഞു.

English summary
shammi thilakan says there is somebody in amma who is working against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X