ഷാനിമോള്‍ മദ്യ ലോബിയുടെ കരു?
തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ കരുവാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് സുധീരന്റെ പ്രതികരണം.
സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമായ മദ്യ നയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷാനിമോള്‍ കെപിസിസിക്ക് കത്തയച്ചതെന്നാണ് സുധീരന്റെ ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സുധീരന്‍ പറയുന്നു.

മുഖ്യമന്ത്രിയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിച്ച സുധീരന്‍ ഇപ്പോള്‍ തനിക്കെതിരെ അച്ചടക്കത്തിന്റെ വാള്‍ ഓങ്ങുന്നത് ശരിയല്ലെന്ന് ഷാനിമോള്‍ കത്തില്‍ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റിന്റെ പ്രതിപുരുഷന്‍ എന്നറിയപ്പെടുന്ന ആളാണ് വാര്‍ത്തകള്‍ ചോര്‍ത്തുന്നതെന്നും ഷാനിമോള്‍ ആരോപിക്കുന്നു.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ സുധീരന്‍ സ്വീകരിച്ച കടുത്ത നിലപാടുകളാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കാരണം എന്നാണ് സുധീരന്‍ വിഭാഗം വിശ്വസിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ വിഷമം തീര്‍ക്കുകയാണ് ഷാനിമോള്‍ എന്നും സുധീരന്‍ പറഞ്ഞു. കെസി വേണുഗോപാലിനെതിരെ തെളിവില്ലാത്ത ആരോപണങ്ങളാണ് ഷാനിമോള്‍ ഉന്നയിച്ചത്. നടപടിയെടുത്തത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിചര്‍ച്ച നടത്തിയാണെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications