ദിലീപിന്റെ അറസ്റ്റിലും സംഘപരിവാർ വിഷം തുപ്പുന്നു; അറസ്റ്റ് ഹിന്ദുവായതുകൊണ്ടെന്ന് പ്രചരണം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള സമൂഹ ഒന്നടങ്കം ഉറ്റുനോക്കിയ കേസായിരുന്നു കൊച്ചിയിൽ നടിയെ ക്രൂരമായി പീഡിപ്പിച്ച കേസ്. പ്രതിയാണെന്ന് സംശയിക്കുന്ന ദിലീപ് അറസ്റ്റിലാവണമെന്ന് കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കേരളം ഒന്നടങ്കം ആഗ്രഹിച്ചതാണ്. എന്നാൽ ബലാത്സംഗം, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി ദിലീപനെ അറസ്റ്റ് ചെയ്തതിലും വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദു ആയതുകൊണ്ടെന്ന പ്രചരണവുമായി സംഘപരിവാര്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രത്യക്ഷത്തിൽ ദിലീപിനെതിരെ പ്രതിഷേധങ്ങൾ നടത്തുമ്പോഴും സോഷ്യൽ മീഡിയകളിൽ വൻ തോതിൽ വർഗ പ്രചരണം നടത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്നാണ് കാണാൻ സാധിക്കുന്നത്. ശംഖ്‌നാദ് കേരള എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഹിന്ദു ആയതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന തരതതില്‍ പ്രചാരണം നടത്തുന്നത്.

ട്വീറ്റ് റീപോസ്റ്റ് ചെയ്തു

ജൂണ്‍ 28ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട് ദിലീപ് കേസിലും മതസംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്നത്.

ദിലീപിനെ വലിച്ചിഴച്ചത്

ദിലീപിനെ വലിച്ചിഴച്ചത്

28ന് ട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരള ചലചിത്ര മേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഹിന്ദു നടന്‍ ദിലിപ് കേസിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് എന്നാണ്. ഈ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും വെളുപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും ബംഗാളിലും ഹിന്ദു നടന്മാരെ കുറ്റവാളികളാക്കുന്നു

കേരളത്തിലും ബംഗാളിലും ഹിന്ദു നടന്മാരെ കുറ്റവാളികളാക്കുന്നു

അതേ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കേരളത്തിലും ബംഗാളിലും ഹിന്ദു നടന്‍മാര്‍ കുറ്റവാളിയാക്കപ്പെടുകയാണ് എന്നും ദിലീപിന്റെ അറസ്റ്റ് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നും ശംഖനാദ് കേരള പറയുന്നു.

ജാതി രാഷ്ട്രീയത്തിന്റെ ഇര

ജാതി രാഷ്ട്രീയത്തിന്റെ ഇര

ദിലീപ് ജാതി രാഷ്ട്രീയത്തിന്റെ ഇരയാണെന്നാണ് ട്വിറ്ററിൽ പറയുന്നത്. വർഗീയ പ്രചരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പകൽ വെളിച്ചം പോലെ സത്യമാണ്.

ആക്രമത്തിന് വിധേയമാകുന്നത് ഹിന്ദു നടീ നടന്മാർ

ആക്രമത്തിന് വിധേയമാകുന്നത് ഹിന്ദു നടീ നടന്മാർ

രാജ്യം മുഴുവന്‍ ഹിന്ദു നടന്‍മാരും നടിമാരും ആക്രമണത്തിന് വിധേയരാകുന്നു എന്നാണ് ശംഖ് നാദിന്റെ മറ്റൊരു കണ്ടെത്തല്‍.

വർഗ്ഗീയം തുളുമ്പുന്ന പോസ്റ്റുകൾ

വർഗ്ഗീയം തുളുമ്പുന്ന പോസ്റ്റുകൾ

വര്‍ഗീയ വിഷം വമിക്കുന്ന നിരവധി പോസ്റ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

English summary
Shankhnaad Kerala's tweet on Dileep issue
Please Wait while comments are loading...