
'ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം, പക്ഷെ ഡിസിസിയെ അറിയിക്കണം'; താരിഖ് അൻവർ
തിരുവനന്തപുരം: ശശി തരൂരിന് ഏത് പാർട്ടി പരിപാടികളിലും പങ്കെടുക്കാമെന്നും എന്നാൽ ഡി സി സിയുടെ അനുമതി വേണമെന്നും എ ഐ സി സി നേതാവ് താരിഖ് അൻവർ. കേരളത്തിൽ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ശശി തരൂർ കോൺഗ്രസ് നേതാവാണ് , അദ്ദേഹമൊരു പാർലമെന്റ് അംഗം കൂടിയാണ്. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ഏത് കോൺഗ്രസ് പരിപാടികളിലും പങ്കെടുക്കാം. പക്ഷേ അതിന് ഡി സി സിയുടെ അനുമതി വേണം', താരിഖ് അൻവർ പറഞ്ഞു. ശശി തരൂരിനെ വിലക്കിയത് സംബന്ധിച്ച് എം കെ രാഘവന്‍ എംപിയുടെ പരാതി കിട്ടിയിട്ടില്ലെന്നും എ ഐ സി സിക്കു പരാതി വന്നാൽ പരിശോധിക്കാമെന്നും തരിഖ് അൻവർ വ്യക്തമാക്കി.
'കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്, തലവച്ച് കൊടുത്താൽ'; ദിൽഷ വിവാദത്തിൽ സൂരജ്

അതിനിടെ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ തരൂരിനെ മുഖ്യ അതിഥിയാക്കി പോസ്റ്റർ ഇറക്കിയിരിക്കുകയാണ് പ്രൊഫഷണൽ കോൺഗ്രസ്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനിനേയും പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
'കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്, തലവച്ച് കൊടുത്താൽ'; ദിൽഷ വിവാദത്തിൽ സൂരജ്

ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകർ ഡോ എസ് എസ് ലാലും മാത്യു കുഴൽനാടൻ എം എൽ എയുമാണ്. തർക്കങ്ങൾക്കിടെ മുന്ന് നേതാക്കളും എത്തുമോയെന്നതും ഇവർ നടത്തുന്ന പ്രതികരണങ്ങളുമാണ് ഏറെ ഉറ്റുനോക്കപ്പെടുന്നത്.
'എന്നെ ചതിച്ചു, ക്രൈംബ്രാഞ്ചിന് കേസ് കൊടുത്തിട്ടുണ്ട്, മകൾ പാപ്പുവിനെ വേണം'; ബാല

അതിനിടെ ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ മഹാ സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നു. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നാണ് ഒരു വിഭാഗം ഉയർത്തിയ വിമർശനം. വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
'കളിയെ കളിയായി മാത്രം കാണണം, അത് ആസ്വദിക്കാൻ മാത്രമുള്ളതാണ്'; കെഎൻഎ ഖാദർ

ഉമ്മൻചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും നേതാക്കൾ വിമർശനം ഉയർത്തി. പാർട്ടി അധ്യക്ഷനെ തള്ളിക്കൊണ്ടുള്ള പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥനെതിരെ പ്രമേയം പാസാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഡിസംബർ 3 നാണ് കോൺഗ്രസ് മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
'കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്, തലവച്ച് കൊടുത്താൽ'; ദിൽഷ വിവാദത്തിൽ സൂരജ്