ബിജെപിക്ക് എത്ര സീറ്റ് കിട്ടും; ശശി തരൂര്‍ എംപിയുടെ മറുപടി ഇങ്ങനെ... കേരളം വേറെ ലെവലാണ്...
തിരുവനന്തപുരം: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് ലഭിച്ചത് ഒരു സീറ്റാണ്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം. കേരള ചരിത്രത്തില്‍ ആദ്യമായി ഒ രാജഗോപാല്‍ ബിജെപിയുടെ എംഎല്‍എ ആയി. ഇത്തവണ രാജഗോപാല്‍ മല്‍സരിക്കുന്നില്ല. പകരം മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് മല്‍സരിക്കുന്നത്. ബിജെപി ബൃഹദ് പദ്ധതിയാണ് തിരഞ്ഞെടുപ്പില്‍ തയ്യാറാക്കിയിട്ടുള്ളത്.
40 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 71 സീറ്റ് കിട്ടുമെന്നു മറ്റു ചില നേതാക്കള്‍ പറയുന്നു. ഭരണം പിടിക്കാനാണ് മല്‍സരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വേളയിലാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

രൂക്ഷ വിമര്‍ശനം
ബിജെപിയെ വളരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നേതാവാണ് ശശി തരൂര്‍. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലുള്ള വിഷയങ്ങളിലും ശശി തരൂരിന്റെ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. മറ്റു കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ശശി തരൂരിനുള്ള ദേശീയ-അന്തര്‍ദേശീയ മുഖമാണ് അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

ജനകീയനായ നേതാവ്
അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളില്‍ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് നേതാക്കളില്‍ എണ്ണപ്പെടുന്ന വ്യക്തിയാണ് ശശി തരൂര്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കേരളത്തിലെ നിലവിലെ രാഷ്ട്രീയത്തില്‍ അതിന് സാധ്യത കുറവാണെന്നത് മറ്റൊരു കാര്യം.

ആ സംഘത്തില്‍ തരൂര്‍ ഉള്‍പ്പെടില്ല
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. അടുത്തിടെ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുള്ള നേതാക്കളുടെ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ തന്റെ ബോദ്ധ്യങ്ങള്‍ ബിജെപിയുടെ ആശയവുമായി ഒരിക്കലും യോജിക്കില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രമുഖരെ ഇറക്കി ബിജെപി
ബിജെപി കേരളത്തില്‍ കൊണ്ടുപിടിച്ച ശ്രമമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തുന്നത്. പ്രമുഖരായ നേതാക്കളെല്ലാം കളത്തിലിറങ്ങിക്കഴിഞ്ഞു. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും മല്‍സരിക്കുന്നു. ഏറെ ചര്‍ച്ചകള്‍ക്കു ശേഷം സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിക്കുകയും ചെയ്യുന്നു.

കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെ
നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, യോഗി ആദിത്യനാഥ്, നിര്‍മല സീതാരാമന്‍ തുടങ്ങി പ്രമുഖരായ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തില്‍ പ്രചാരണത്തിന് എത്തുകയാണ്. മോദിയുടെ നാല് റാലികളാണ് കേരളത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ വേളയില്‍ എത്ര സീറ്റ് ബിജെപി പിടിക്കുമെന്ന ചോദ്യം നിര്‍ണായകമാണ്. ശശി തരൂര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചു.

ഒരു സീറ്റ് പോലും കിട്ടുമോ
140 സീറ്റില്‍ ഒന്നിലാണ് ബിജെപി നേരത്തെ ജയിച്ചത്. ആ സീറ്റ് പോലും ഇത്തവണ കിട്ടുമോ എന്ന് സംശയമാണ്. കോണ്‍ഗ്രസും സിപിഎമ്മും ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കിയിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച വളരെ മന്ദഗതിയിലാണെന്നും ശശി തരൂര്‍ സൂചിപ്പിച്ചു.

കേരളം വ്യത്യസ്തമാണ്
ഉത്തരേന്ത്യയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയം. ഉത്തരേന്ത്യയില്‍ ബിജെപി അവരുടെ വര്‍ഗീയ, ധ്രുവീകരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സംഘടാന സംവിധാനവും പണവുമുണ്ട്. പണവും ശക്തിയും കൊണ്ടു മാത്രം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ ദി ഹിന്ദുവിനോട് പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തിലേക്ക് വരുമോ
തനിക്ക് ദില്ലിയില്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട് എന്നായിരുന്നു കേരള രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കുമോ എന്ന ചോദ്യത്തിന് തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഒരു നേതാവിനെ മുഖ്യമന്ത്രിയായി ഉയയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവില്ല. ഗ്രൂപ്പിസം എല്ലാ പാര്‍ട്ടിയിലുമുണ്ട് എന്നും തരൂര്‍ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും യുഡിഎഫ് വിജയത്തിനായി ശ്രമിക്കുന്നു എന്നും തരൂര്‍ പറഞ്ഞു.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications