Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന് വേണ്ടി വീട് വിറ്റ് ഒരു കോടി എത്തിക്കാനും തയ്യാറായിരുന്നു.. മനുഷ്യത്വമല്ലേ വലുത്; മനാഫ് പറയുന്നു

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചില്‍ കൊല്ലപ്പെട്ട അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ നേരിട്ട അപവാദ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. താന്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താന്‍ പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഈ വ്യാജപ്രചരണങ്ങളെല്ലാം ശരിയാണ് എന്ന് എല്ലാവരും തെറ്റിദ്ധരിച്ചേനെ എന്ന് മനാഫ് പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡ്രെഡ്ജര്‍ എത്തിക്കാനായി ഒരു കോടി ആവശ്യമാണ് എന്ന് വന്നപ്പോള്‍ തന്റെ വീട് വിറ്റിട്ടായാലും എത്തിക്കണം എന്ന് തീരുമാനിച്ചിരുന്നു എന്നും മനാഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലായിരുന്നു എന്നും അത് തുടക്കത്തില്‍ തിരിച്ചടിയായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനാഫിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

shirur

'അര്‍ജുന് വേണ്ടിയുടെ തിരച്ചിലിന് കേരളമൊന്നാകെ അണിനിരന്നതില്‍ കര്‍ണാടകയിലെ ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരും അത്ഭുതപ്പെട്ടതില്‍ അതിശയിക്കാനില്ലെന്ന് മനാഫ്. അവര്‍ ചോദിച്ചത് ആര്‍ക്കാണിത്ര സ്വാധീനം എന്നാണ്. കാരണം അവിടെ സ്വാധീനത്തിന്റെ പുറത്താണ് കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവിടെ ഒരാള്‍ക്ക് വേണ്ടി ആ സ്റ്റേറ്റിന്റെ സകല സംവിധാനങ്ങളും വരികയാണ്.

ഈ സംഭവം അറിയുമ്പോഴേക്കും നമ്മുടെ മന്ത്രിമാര്‍ പൊലീസിനേയും ആര്‍ടിഒയേയും എല്ലാം അയയ്ക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ്, എംപി രാഘവന്‍, എംഎല്‍എ അഷ്‌റഫ് എന്നിവരെല്ലാം വരികയാണ്. ഇതൊക്കെ കാണുമ്പോള്‍ അപകടത്തില്‍പ്പെട്ടത് ചില്ലറക്കാരനല്ല എന്ന് ആര്‍ക്കായാലും തോന്നും. അതിന് ശേഷം എന്നെ ഭയങ്കര ബഹുമാനമായിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് അപകടത്തില്‍പ്പെട്ടത് മലയാളി ആണ് എന്നായിരുന്നു.

ആ ലോറിയിപ്പോള്‍ ഗംഗാവലി പുഴയുടെ തീരത്തുണ്ട്. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആ ലോറിയില്‍ കഞ്ചാവും സ്വര്‍ണവും ഒക്കെയുണ്ട് എന്ന് പറഞ്ഞത് എന്നെ ബാധിച്ചതാണ്. എന്റെ കുടുംബത്തേയും മതത്തേയും അത് ബാധിച്ചിട്ടുണ്ട്. ഞാന്‍ പിന്മാറിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഒരു കോടി രൂപയ്ക്ക് ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ തയ്യാറല്ല എന്ന് പറഞ്ഞിരുന്നു.

അപ്പോള്‍ വീട് വിറ്റിട്ടാണെങ്കിലും ഒരു കോടി കൊണ്ടുവരാന്‍ തയ്യാറാണ് എന്ന് ഞാനും എന്റെ കുടുംബവും പറഞ്ഞു. ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. ഒരു മനുഷ്യജീവന് വേണ്ടി വാടകവീട്ടില്‍ വരെ പോയി കിടക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന് ശേഷം വന്ന പ്രചരണം ഒരു കോടി രൂപയ്ക്കും മുകളിലുള്ള മറ്റെന്തോ സാധനം വണ്ടിയില്‍ ഉണ്ട് എന്നതായിരുന്നു. ഒരു കോടി രൂപയ്ക്കും മുകളിലുള്ളത് മനുഷ്യത്വമാണ് എന്ന് ഇവര്‍ക്ക് മനസിലായില്ല.

രക്ഷാപ്രവര്‍ത്തനത്തിന് കോര്‍ഡിനേഷന്‍ ഇല്ലായിരുന്നു. അതൊരു പാളിച്ചയായിരുന്നു. ഒരു പ്ലാന്‍ ആസൂത്രണം ചെയ്ത് അത് പരാജയപ്പെട്ടാല്‍ അടുത്തത് എന്ത് ചെയ്യണം എന്ന് പിന്നീടിരുന്ന് ആലോചിക്കണം. പ്ലാന്‍ ബി, സി എന്നിവയൊന്നും സജ്ജമായിരുന്നില്ല. രഞ്ജിത് ഇസ്രായേലിന് ദൗത്യം അവസാനിപ്പിക്കേണ്ടി വന്നത് അയാള്‍ മലയാളി ആണ് എന്നതിനാലാണ്. അങ്ങനെയാണ് ഈശ്വര്‍ മാല്‍പെ എത്തുന്നത്. അതാണ് വഴിത്തിരിവായത്. അര്‍ജുനെ കിട്ടിയതിന് ശേഷമാണ് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+