കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; മരിക്കാന്‍ തയ്യാറെടുത്ത് യുവതികള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവതികളെ എന്തുവില കൊടുത്തും തടയുമെന്നാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ കൂട്ട ആത്മഹത്യ നടത്താന്‍ വനിതകളുടെ സക്വാഡ് തയ്യാറാക്കിയിരിക്കുകയാണ് ശിവസേന. വിശദാംശങ്ങള്‍ ഇങ്ങനെ....

സമവായ ശ്രമത്തിനിടെ

സമവായ ശ്രമത്തിനിടെ

ശബരിമല വിവാദത്തില്‍ പരിഹാരം കാണാന്‍ ദേവസ്വംബോര്‍ഡ് മുന്‍കൈയ്യെടുത്ത് ചില ശ്രമങ്ങള്‍ തുടരുകയാണ്. പതിനാറാം തിയ്യതി ബോര്‍ഡ് പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. തന്ത്രി കുടുംബം, അയ്യപ്പ സേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച. അതിനിടെയാണ് ആത്മഹത്യാ സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.

കൂട്ട ആത്മഹത്യ നടക്കും

കൂട്ട ആത്മഹത്യ നടക്കും

ശബരിമല ക്ഷേത്രത്തില്‍ ഒരു യുവതി കയറിയാല്‍ കൂട്ട ആത്മഹത്യ നടക്കുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. ശിവസേന സംസ്ഥാന നേതാവായ പെരിങ്ങമല അജിയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറായ വനിതാ പ്രവര്‍ത്തകരെ ഒരുക്കിയിരിക്കുകയാണ് ശിവസേന.

വനിതകള്‍ തമ്പടിക്കും

വനിതകള്‍ തമ്പടിക്കും

വരുന്ന 17, 18 തിയ്യതികളില്‍ ശിവസേനയുടെ വനിതാ പ്രവര്‍ത്തകര്‍ പമ്പ നദിക്കടുത്ത് തമ്പടിക്കും. ആത്മഹത്യാ സംഘത്തില്‍പ്പെട്ട വനിതാ പ്രവര്‍ത്തകരാണിവര്‍. യുവതികള്‍ ശബരിമലയിലേക്ക് എത്തിയാല്‍ തടയും. വിശ്വാസം കാത്തുസൂക്ഷിക്കാന്‍ എന്തുവില കൊടുക്കാനും തയ്യറാണ്. വിശ്വാസ സംരക്ഷണത്തിന് സമരം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും ശിവസേനാ നേതാക്കള്‍ പറഞ്ഞു.

 രണ്ട കഷണമാക്കുമെന്ന് നടന്‍

രണ്ട കഷണമാക്കുമെന്ന് നടന്‍

ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന യുവതികളെ രണ്ട് കഷണമാക്കുമെന്ന് നടന്‍ കൊല്ലം തുളസി പറഞ്ഞത് വിവാദമായിരുന്നു. ഒരു കഷണം ദില്ലിയിലേക്കും മറ്റൊരു കഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് കൊല്ലം തുളസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

കോടതി വിധി ചോദ്യം ചെയ്ത് പ്രതിഷേധം

കോടതി വിധി ചോദ്യം ചെയ്ത് പ്രതിഷേധം

വിധിക്കെതിരെ പുനപ്പരിശോധാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള വനിതകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. ഇത് ചോദ്യം ചെയ്താണ് പ്രതിഷേധങ്ങള്‍.

 ഹിന്ദു പാരമ്പര്യം

ഹിന്ദു പാരമ്പര്യം

എന്‍എസ്എസ്, നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്ദു പാരമ്പര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. വിശ്വാസം സംരക്ഷിക്കണം. സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോരക്കളമാക്കി മാറ്റാന്‍ ശ്രമം

ചോരക്കളമാക്കി മാറ്റാന്‍ ശ്രമം

ശബരിമലയെ ചോരക്കളമാക്കി മാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഈ നീക്കം കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടും. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ ഒരുത്തരവിലൂടെ ആര്‍ക്കും മാറ്റാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നം അവസാനിക്കുമെന്ന് പ്രതീക്ഷ

പ്രശ്‌നം അവസാനിക്കുമെന്ന് പ്രതീക്ഷ

ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച 16ന് പത്ത് മണിക്കാണ്. രാഷ്ട്രീയ വിഷയമാക്കി മാറ്റാന്‍ ആഗ്രഹമില്ലെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല. പ്രശ്‌നം അവസാനിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

വീണ്ടും ഖത്തര്‍; വന്‍ പ്രഖ്യാപനം, വിദേശികളെ മാത്രമല്ല, വിദേശനിക്ഷേപകരെയും!! 300 കോടി ഡോളര്‍വീണ്ടും ഖത്തര്‍; വന്‍ പ്രഖ്യാപനം, വിദേശികളെ മാത്രമല്ല, വിദേശനിക്ഷേപകരെയും!! 300 കോടി ഡോളര്‍

തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ്തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ്

മുകേഷിനെതിരെ കേസെടുക്കുമോ? കൈമലര്‍ത്തി പോലീസ്, യൂത്ത് കോണ്‍ഗ്രസ് നീക്കം നിഷ്ഫലംമുകേഷിനെതിരെ കേസെടുക്കുമോ? കൈമലര്‍ത്തി പോലീസ്, യൂത്ത് കോണ്‍ഗ്രസ് നീക്കം നിഷ്ഫലം

English summary
Shiv Sena Activists Will Commit Suicide if Women Try to Enter Sabarimala Temple: Party Leader Peringammala Aji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X