മുളകുപൊടി വിതറി; സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു; പൂജപ്പുര ഇരട്ടക്കൊലയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: പൂജപ്പുര മുടവൻമുഗളിൽ ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അപർണ രംഗത്ത്. ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നും അപർണ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചിരുന്നതായും അപർണ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതിയായ അരുൺ ഭാര്യ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.നാടിനെ നടുക്കിയ കൊലപാതകത്തിൽ നിന്ന് ഇനിയും മുടവൻമുഗൾ ഗ്രാമം മുക്തമായിട്ടില്ല. കൊലപാതകത്തെ കുറിച്ചും പ്രതി അരുണിൻ്റെ ക്രൂരമായ സമീപനങ്ങളെക്കുറിച്ചും അപർണ വൺ ഇന്ത്യ മലയാളത്തോട് തുറന്നു പറഞ്ഞു. അപർണയുടെ വാക്കുകളിലേക്ക്:

അരുൺ തൻ്റെ കുഞ്ഞിന് പോലും ചിലവിന് നൽകാതെയാണ് എപ്പോഴും മദ്യപാനിയായി കുടിച്ചുകൊണ്ട് ബഹളം ഉണ്ടാക്കുന്നത്. തന്നെയും കുഞ്ഞിനെയും ഉപദ്രവിക്കാറുണ്ട്. സംഭവം നടന്ന ദിവസം തന്നെ പുലർച്ചെ രണ്ടു മണിവരെ മർദ്ദിച്ചിരുന്നു. വായിൽ പുതപ്പെടുത്ത് തിരുകി കയറ്റി ശരീരമാസകലമാണ് മർദ്ദിച്ചത്.തന്നെ ഉപദ്രവിക്കരുതെയെന്ന് കുഞ്ഞ് ഉറക്കെ നിലവിളിച്ചു കരഞ്ഞു പറഞ്ഞെങ്കിലും അരുൺ അതിന് കൂട്ടാക്കിയില്ല.
മിക്കദിവസങ്ങളിലും അരുൺ മദ്യപിച്ചുകൊണ്ട് ഉപദ്രവിക്കാറുണ്ട്. മർദ്ദനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അരുണിൻ്റെ ഉപദ്രവം കാരണം നാക്ക് പോലും കുഴഞ്ഞു. ഒന്നും സംസാരിക്കാനാകുന്നില്ല. അത്രമേൽ പലകുറി ഉപദ്രവിച്ചിട്ടുണ്ട്. എങ്കിലും, അതെല്ലാം നാലുവർഷത്തോളം സഹിക്കുകയും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തു.

ഫോണിലൂടെ അസഭ്യവർഷം നടത്താറുണ്ട്. വിദ്യാരംഭത്തിന് കുഞ്ഞിനെ എഴുത്തിനിരുത്തണമെന്ന് പറഞ്ഞെങ്കിലും തനിക്ക് അതിന് വയ്യെന്ന് പറഞ്ഞ് കാശും തരാതെ ഒഴിഞ്ഞുമാറി. അരുണിൻ്റെ മർദ്ദനം നിരന്തരം തുടർന്നപ്പോൾ തൻ്റെ വീട്ടിൽ അറിയിച്ചു. വിവാഹ ബന്ധം വേർപെടുത്താൻ വരെ തയ്യാറാണെന്ന് വീട്ടുകാരോട് പറഞ്ഞു.
അപ്പോൾ, തൻ്റെ വീട്ടുകാർ കുറച്ചുകൂടി സഹിച്ച് മുന്നോട്ടു പോകാനാണ് തന്നോട് പറഞ്ഞത്. ''നീ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്ക്, അപ്പോൾ അവൻ്റെ സ്വഭാവം കുറച്ചുനാൾ കഴിയുമ്പോൾ ശരിയാകും'' എന്നായിരുന്നു തൻ്റെ വീട്ടുകാരുടെ മറുപടി.

കൊലപാതകം നടന്ന ദിവസം മുണ്ടും ഷർട്ടും ധരിച്ച് അരുൺ വീട്ടിലേക്ക് വന്നു. ഓടി വന്ന പാടെ മകൾ അച്ഛനടുത്തേക്ക് പോയി. മകളെ എടുത്തെങ്കിലും അരുൺ താഴെയിട്ടു. താൻ ചോദിച്ചപ്പോൾ മകൾ താഴെ വീണതാണ് എന്നാണ് പറഞ്ഞത്. ഉടൻ തന്നെ വിദ്യാരംഭ ചടങ്ങുകൾക്കായി 500 രൂപ തൻ്റെ കയ്യിൽ വച്ചുതന്നു. ആ കാശ് വിദ്യാരംഭ ചടങ്ങുകൾക്കായി തൻ്റെ സഹോദരൻ്റെ കയ്യിലേക്ക് കൊടുത്തു. അത് വീണ്ടും അരുണിന് തിരികെ കൊടുത്താൽ അതിലും കുടിക്കും. കിട്ടുന്ന കാശ് മുഴുവൻ കുടിച്ചു തീർക്കുകയാണ് പതിവ്.
വിവാഹ ബന്ധം വേർപെടുത്താൻ തന്നെയാണ് തീരുമാനമെന്ന നിലപാടിൽ അപർണ ഉറച്ചുനിന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോയെങ്കിലും അരമണിക്കൂറിനു ശേഷം വീണ്ടും കയറിവന്നു. കയ്യിൽ കത്തിയും കരുതിയായിരുന്നു അരുണിൻ്റെ വരവ്. വീട്ടിൽ അച്ഛനും അമ്മയും സഹോദരനും മകളുമുണ്ടായിരുന്നു.

പ്രകോപിതനായ അരുൺ ഹെർണിയ രോഗത്തിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്ന പാവം എൻ്റെ അച്ഛനെ രണ്ട് തവണ കുത്തി. അച്ഛൻ ഉടൻ തന്നെ ബോധരഹിതനായി. അടുക്കളയിൽ അടുപ്പിന് സമീപമാണ് അച്ഛൻ കുത്തേറ്റ് വീണത്. ഉടൻ തന്നെ ഓടിച്ചെന്ന് അനിയനെ പിടിച്ചു. കലിപൂണ്ട അരുൺ തന്നെയും മർദ്ദിച്ച് അവശയാക്കി.
തൻ്റെ ശരീരത്തിൽ കൂടി ചവിട്ടിക്കയറി തന്നെയും തള്ളിയിട്ടാണ് അനുജനെ കൊലപ്പെടുത്തുന്നത്. കഴുത്തിലാണ് കുത്തിപരിക്കേൽപ്പിച്ചത്. അച്ഛന് പിന്നാലെ അനുജനും തന്നെ വിട്ട് പോയി. പല തവണ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും പതിവായിരുന്നു. സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചിരുന്നു. ജാതിപരമായും വർണ്ണപരമായുള്ള കളിയാക്കലുകൾക്കും വിധേയമായിട്ടുണ്ട്.

അരുണിൻ്റെ അച്ഛനും ഭാര്യയുടെ സഹോദരനും തങ്ങൾ എന്തു കാര്യത്തിൽ അടിപെട്ടാലും രക്ഷപ്പെടുത്തുമെന്ന വിചാരം അയാൾക്കുണ്ടായിരുന്നു. അതൊക്കെ ഏതു കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ബലമായി. നേരത്തെ, നെടുമങ്ങാട് കോടതിയിൽ ഒരു സർക്കാർ ജീവനക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അരുണിൻ്റെ പേരിൽ കേസുണ്ട്.
അതിൽ പ്രതിപ്പട്ടികയിലാണ്. കേസിൽ ഒരു ദിവസം ജയിലിൽ കിടന്നു. അടുത്തദിവസം അരുണിൻ്റെ അച്ഛൻ മജിസ്ട്രേറ്റിൻ്റെ കാലുപിടിച്ചാണ് ജാമ്യം അനുവദിച്ചത്. വൺ ഇന്ത്യ മലയാളത്തോട് സംസാരിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അരുണിനെതിരെ ഭാര്യ അപർണ തുറന്നുപറഞ്ഞ്.
ഇക്കഴിഞ്ഞ 12ന് രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അപർണയുടെ അച്ഛൻ സുനിൽകുമാർ മകൻ അഖിൽ എന്നിവരാണ് അരുണിൻ്റെ കുത്തേറ്റ് മരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
'തമിഴഴകി'..അപർണ ബാലമുരളി എന്തൊരു സുന്ദരിയാണ്.. വയലറ്റ് സാരിയിൽ നടിയുടെ ചിത്രങ്ങൾ
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications