'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്
തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ ഇടപെടല്‍ തുറന്നു പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറാകണമെന്ന് ഷോണ്‍ ജോര്‍ജ്ജ്. ദിലീപിനോടുള്ള അടങ്ങാത്ത പകയുടേ പേരില്‍ മഞ്ജു ഉള്‍പ്പടേയുള്ളവരെ ശ്രീകുമാര്‍ മേനോന്‍ തെറ്റിച്ച് കൂടെ നിര്‍ത്തുകയായിരുന്നെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു.
ദിലീപിനെതിരെ കേസ് എടുത്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നില്‍ ശ്രീകുമാര്‍ മോനോനാണെന്നും പിസി ജോര്‍ജ് നേരത്തെ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയത് ഓര്‍ക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അദ്ദേഹത്തെ വേട്ടയാടി
ദൈവം എന്നൊരാൾ മുകളിലുണ്ട്. കാരണം ദിലീപിനെതിരെ പീഡന കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പിസി ജോർജ് പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി.

ദിലീപിന്റെ കരിയർ
കൃത്യമായി ഈ സംഭവങ്ങളുടെ പിന്നിൽ ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങൾ നൽകി കൂടെ നിർത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയർ തകർക്കാൻ കൂടെ നിന്നുവെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു.
Recommended Video

അടങ്ങാത്ത പക
പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങൾ വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്റ്റ് ഒരു ഇല്ലാ കഥയായിരുന്നു. ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിർത്തി അയാൾ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം.

ഇപ്പോഴും വിശ്വസിക്കുന്നത്
ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്ന്. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഢന കേസിൽ പോലും അന്ന് സംശയം രേഖപെടുത്തിയത്. എന്നാൽ പീഢന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവർത്തിക്കുന്നു.

തുറന്ന് പറയണം
കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാര്യർ തയ്യാറാകണം. കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ് ഷോണ്‍ ജോര്‍ജ്ജ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഷോണ്‍ ജോര്‍ജ്ജ്

പ്രത്യേക സംഘം
അതിനിടെ, ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മഞ്ജു വാര്യരുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അപായപ്പെടുത്താന്‍ ശ്രമിക്കുന്നു
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് കരുതിയാണ് മഞ്ജുവിന്‍റെ പരാതി.

ഒടിയന് ശേഷം
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യറായിരുന്നു നായിക. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്താണുമെന്നും പരാതിയില്‍ ആരോപിക്കുന്നു.

ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പരാതി നല്‍കിയതിന് പിന്നാലെ മഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനുവമായി ശ്രീകുമാര്‍ മേനോന്‍ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്രീകുമാര്‍ മേനോന്‍റെ വിമര്‍ശനം. വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നീ ആരെ മറന്നാലും
നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

ഉപകാരസ്മരണ ഇല്ലായ്മ
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്. സ്വർഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനം
തന്റെ ബുദ്ധി ഉപയോഗിച്ച് ഒട്ടേറെ അവസരങ്ങളും നേട്ടവും ഉണ്ടാക്കി ഉപകാര സ്മരണപോലും കാണിക്കാത്ത വിധത്തിലാണ് മഞ്ജുവിന്റെ ഈ നടപടിയെന്നും രൂക്ഷമായ ഭാഷയില്‍ ശ്രീകുമാര്‍ മോനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍റെ പ്രസ്താവനയ്ക്കെതിരെ നിരവധി പ്രമുഖരും രംഗത്ത് എത്തിയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications