Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ്; വ്യാജമാണെന്ന് കുടുംബം, തെളിവുകള്‍ പുറത്തുവിട്ടു

കോട്ടയം: അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ശ്രദ്ധ സഹപാഠിക്കെഴുതിയ ആത്മഹത്യ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

'നിന്നോട് വാങ്ങിയ പാന്റ്‌സ് കട്ടിലില്‍ വച്ചിട്ടുണ്ട്, ഞാന്‍ പോവുകയാണ്' എന്ന് മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് ആണ് ഇക്കാര്യം അറിയിച്ചത്. ഡി വൈ എസ് പി ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്നലെ കോളേജിലെത്തി ഹോസ്റ്റല്‍ മുറിയിലും ലാബിലും പരിശോധന നടത്തിയത്.

sraddha

അതേസമയം, ശ്രദ്ധ എഴുതിയതെന്ന് പറയുന്ന കുറിപ്പ് വ്യാജമാണെന്ന് കുടുംബം അറിയിച്ചു. സുഹൃത്തുക്കള്‍ക്ക് 2022ല്‍ സ്‌നാപ്പ് ചാറ്റ് വഴി അയച്ച മെസേജ് സഹാചര്യം മാറ്റി ഉപയോഗിക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പിതാവ് പി പി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 18ന് ഈ കത്ത് സ്‌നാപ്പ് ചാറ്റില്‍ പങ്കുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും കുടുംബം മാധ്യമങ്ങള്‍ക്കായി നല്‍കി. പൊലീസില്‍ വിശ്വാസമില്ലെന്നും ഇത്തരത്തിലുള്ള ഒരു കടലാസ് ആത്മഹത്യ കുറിപ്പാണെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കുടുംബം പറയുന്നു.

പൊലീസ് കോളേജ് മാനേജുമെന്റിന്റെ ഭാഗത്താണെന്ന് തുടക്കം മുതലേ വ്യക്തമാണ്. കോളേജില്‍ എത്തി ചര്‍ച്ച നടത്തിയ മന്ത്രിമാരില്‍ വിശ്വാസമുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു. ആരോപണ വിധേയനായ എച്ച് ഒ ഡി ഉള്‍പ്പടെയുള്ളവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒളിവിലാണെന്നാണ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ കോളേജില്‍ പരസ്യമായി നടക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കുടുംബം പറഞ്ഞു.

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനും വിദ്യാര്‍ത്ഥികള്‍ക്കും നീതി ഉറപ്പാക്കുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചത്.

'വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകര്‍ കുറ്റക്കാരെങ്കില്‍ നടപടിയെടുക്കും. വാര്‍ഡനെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയന്‍ രൂപീകരിക്കുന്നത് തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനം ഒരുക്കും. ഗ്രീവന്‍സ് സെല്‍ ശക്തമാക്കും. ആര്‍ക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല'- മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+