കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം: കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘം പിരിച്ചുവിട്ടു

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എസ്പിയുടെ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു. സംഘത്തിലുള്ള പോലീസുകാരെ വിവിധ സ്‌റ്റേഷനുകളിലേക്ക് മാറ്റി. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംസ്‌ക്വാഡ് പിരിച്ചുവിട്ടത്. പോലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളെ വേഗത്തില്‍ പിടിക്കൂടാന്‍ സാധിക്കാതിരുന്നത് പോലീസിലെ ചിലരുടെ ഒത്തുകളി മൂലമാണെന്നായിരുന്നു ആരോപണം. റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതില്‍ എസ്പി തന്നെ മേലുദ്യോഗസ്ഥരെ കണ്ട് പരാതി ഉന്നയിച്ചിരുന്നു.

shuhaib

പ്രതികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ രക്ഷപ്പെടും. ഇത്തരം സംഭവങ്ങള്‍ പതിവായപ്പോഴാണ് എസ്പി ഉന്നത ഉദ്യോഗസ്ഥരെ ആക്ഷേപം അറിയിച്ചത്. കേസില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

shuhaib1

അന്വേഷണം ത്വരിതഗതിയില്‍ മുന്നേറുകയാണെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കണ്ണൂരിലെ പല കൊലപാതക കേസുകളും സിബിഐ അന്വേഷിക്കുന്നുണ്ട്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധം, കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയ കേസ്, എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധം തുടങ്ങിയ കേസുകളെല്ലാം നിലവില്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. ഈ കേസുകളില്ലൊം പ്രതിസ്ഥാനത്ത് സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്.

ഉഗ്രസ്‌ഫോടനം!! പലസ്തീന്‍ പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; യുദ്ധഭീതിയില്‍ ഗാസ, പിന്നില്‍?ഉഗ്രസ്‌ഫോടനം!! പലസ്തീന്‍ പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; യുദ്ധഭീതിയില്‍ ഗാസ, പിന്നില്‍?

ഈ സാഹചര്യം നിലനില്‍ക്കവെയാണ് ഷുഹൈബ് വധം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് ഷുഹൈബിന്റെ കുടുംബത്തിന്റെ നിലപാട്. ഇക്കാര്യയം തന്നെയാണ് ഇവര്‍ കോടതിയില്‍ പറഞ്ഞതും. ഇവരുടെ ആശങ്ക കണക്കിലെടുത്താണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. എന്നാല്‍ ഇനി ഡിവിഷന്‍ ബെഞ്ച് വിഷയത്തിലെടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

കണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രംകണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രം

English summary
Kannur Shuhaib Murder case: Crime Squad Under SP Dispersed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X