കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി പറഞ്ഞതെല്ലാം പച്ചക്കള്ളം; പ്രതികളെ ഓടിച്ചിട്ട് പിടിച്ചത്, പോലീസ് പറയുന്നത്....

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിൽ അക്രമരാഷ്ട്രീയത്തിന് ഒരിക്കലും ശമനമുണ്ടാകില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവസാനമായി കൊല്ലപ്പെട്ട മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തോടെ വീണ്ടും കൊലപാതക രാഷ്ട്രീയത്തിന് കണ്ണൂർ തിരിതെളിയിച്ചിരിക്കുകയാണ്. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് തന്നെ ഇത്തരത്തിൽ ഒരു കൊലപാതകം നടന്നു എന്നതാണ് എല്ലാവരെയും അതിശയപ്പെടുത്തുന്നത്.

<strong>കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി</strong>കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം! പാമ്പിന്റെ തല വായിലെടുത്ത് ചവച്ചു! ബോധം പോയി

<strong>ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം</strong>ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം

ഷുഹൈബ് കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ പാർട്ടിയുമായി ഇതിന് ബന്ധമില്ലെന്ന് ലോക്കൽ നേതൃത്വവും സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനും ആണയിട്ട്പറഞ്ഞതാണ്. തൊട്ടു പിന്നാലെ തന്നെ പാർട്ടിക്ക് ബന്ധമില്ലെന്നും പ്രവർത്തകരിൽ ആർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ തക്ക നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

എല്ലാം പച്ചക്കള്ളം

എല്ലാം പച്ചക്കള്ളം

തുടർന്ന് രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിലായപ്പോൾ ആദ്യം കോടതിയിൽ കീഴടങ്ങിയതാണെന്നും പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതാണെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ ഉത്തര മേഖല ഡിജിപിയുടെ വാർത്ത സമ്മേളനത്തോടെ എല്ലാ കള്ളങ്ങളും പൊളിഞ്ഞിരിക്കുകയാണ്.

അറസ്റ്റ് ചെയ്തത് രണ്ട് പേരെ

അറസ്റ്റ് ചെയ്തത് രണ്ട് പേരെ

കൊലപാതകം നടത്തിയത് അഞ്ച് പേരാണ്. അതിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടും പേരും ഓടിരക്ഷപ്പെടുന്നതിനിടയിൽ പോലീസ് പിടിച്ചതാണെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് പോലീസ് പിടിയിലായത്. ആർഎസ്എസ് പ്രവർത്തകനാ? വിനീഷ് കൊലപാതക കേസിലെ പ്രതികളാണ് രണ്ട് പേരും.

എല്ലാവരും പാർട്ടി പ്രവർത്തകർ

എല്ലാവരും പാർട്ടി പ്രവർത്തകർ

അതേസമയം ആകാശ് തില്ലങ്കേരി പാർട്ടി പ്രവർത്തകനല്ലെന്ന് പറ‍ഞ്ഞ് കൈ കഴുകാനും സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിയില്ല. എകെജി സെന്ററിൽ കുറച്ച് കാലം ആകാശ് തില്ലങ്കേരി പ്രവർത്തിച്ചിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നാല് പേർ ചേർന്നാണ് ഷുഹൈബിനെ വെട്ടിയതെന്ന് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്കൂൾ തിരഞ്ഞെടുപ്പുമായുണ്ടായ തക്കർക്കം

സ്കൂൾ തിരഞ്ഞെടുപ്പുമായുണ്ടായ തക്കർക്കം

അക്രമം തടയാൻ ശ്രമിച്ചവരെയും കൊലയാളി സംഘം ആക്രമിച്ചെന്നും രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് മാലൂർ സബ് സ്റ്റേഷൻ പരിസരത്തുവെച്ചാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ തിരഞ്ഞെടുപ്പുമായി ഉണ്ടായ വാക്ക് തർ‌ക്കമാണ് കൊലപാതകം വരെ എത്തിച്ചതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് പേരെ കുറിച്ച് വ്യക്തമായ സൂചന

മൂന്ന് പേരെ കുറിച്ച് വ്യക്തമായ സൂചന

അതേസമയം ഇനി പിടികിട്ടാനുള്ള മൂന്ന് പേരെ കുറിച്ചും വ്യക്തമായ വിവരം പോലീസിന് ലഭിച്ചെന്നാണ് സൂചനകൾ. മടക്കോഴി സ്വദേശിയായ ഒരാളെയും മട്ടന്നൂർ എടയന്നൂർ സ്വദേശികളായ രണ്ട് പേരെയുമാണ് പോലീസ് തിരയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വത്തിന്റെ വ്യക്തമായ അറിവോടെ തന്നെയാണ് ഷുഹൈബ് കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

English summary
Shuhaib murder case; Kodiyeri Balakrishnan's comment anf remand report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X