കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..

  • By Sajitha
Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബ് വധത്തിലെ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് | Oneindia Malayalam

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. അഞ്ചംഗ സംഘമാണ് കൊലപ്പെടുത്തിയതെന്ന് പറയുമ്പോഴും മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുഴുവന്‍ പ്രതികളേയും അവര്‍ക്ക് സഹായം ചെയ്തവരേയും തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറയുന്നു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അടക്കം വിശദമായ തെരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും സംഘത്തിലെ മൂന്ന് പേരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒളിവിലുള്ള കൊലയാളികളെ കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കീഴടങ്ങിയതല്ലെന്ന് പോലീസ്

കീഴടങ്ങിയതല്ലെന്ന് പോലീസ്

ഷുഹൈബിനെ കൊലപ്പെടുത്തിയ അഞ്ചംഗ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയതാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തതാണ് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരച്ചിൽ വ്യാപകം

തെരച്ചിൽ വ്യാപകം

തിരച്ചലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതികളെ പിടികൂടിയെന്നാണ് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. രക്ഷപ്പെട്ട മറ്റ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പ്രതികളില്‍ ചിലര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്ന് കളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

വാഹനങ്ങൾ തിരിച്ചറിഞ്ഞു

വാഹനങ്ങൾ തിരിച്ചറിഞ്ഞു

ഈ സംശയത്തെ തുടര്‍ന്ന് കണ്ണൂരിന് പുറത്തുള്ള മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും പോലീസ് പരിശോധന വ്യാപിപ്പിക്കും. ഷുഹൈബിനെ കൊലപ്പെടുത്താന്‍ കൊലയാളികള്‍ എത്തിച്ചേര്‍ന്നത് വാടകയ്ക്ക് എടുത്ത രണ്ട് കാറുകളിലാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചായിരുന്നു ഉപയോഗിച്ചത്.

കൊന്നത് വാളുകൾ കൊണ്ട്

കൊന്നത് വാളുകൾ കൊണ്ട്

ഷുഹൈബിനെ കൊലപ്പെടുത്തിയത് വടിവാളുകള്‍ ഉപയോഗിച്ചാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷുഹൈബിന്റെ ശരീരത്തില്‍ 42 വെട്ടുകളായിരുന്നു ഉണ്ടായിരുന്നു. ഇരുകാലുകളിലുമായി 37 വെട്ടുകളേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിക്കും മുന്‍പ് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

ആകെ പന്ത്രണ്ട് പ്രതികൾ

ആകെ പന്ത്രണ്ട് പ്രതികൾ

ഷുഹൈബ് കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകരാണ് പ്രതികളെന്ന് പോലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ആകെ 12 പ്രതികളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പോലീസ് പറയുന്നു. ഷുഹൈബിനെ കൊലപ്പെടുത്താന്‍ ആകാശിനും റിജിന്‍രാജിനും ഒരു സംഘം കൊട്ടേഷന്‍ നല്‍കുകയാണ് ചെയ്തത് എന്നും അത് പ്രകാരമാണ് കൊല നടന്നത് എന്നും പോലീസ് പറയുന്നു.

സിപിഎമ്മിന് അറിവുണ്ട്

സിപിഎമ്മിന് അറിവുണ്ട്

എന്നാല്‍ കാല് വെട്ടാന്‍ മാത്രമായിരുന്നു കൊട്ടേഷനെന്നും കൊലപ്പെടുത്തുകയെന്നത് തങ്ങള്‍ തീരുമാനിച്ചതാണ് എന്നുമാണ് ആകാശ് നേരത്തെ മൊഴി നല്‍കിയതായി വാര്‍ത്ത പുറത്ത് വന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം പി ജയരാജന്‍ അടക്കമുള്ളവര്‍ക്ക് നേരെ കോണ്‍ഗ്രസ് സംശയം ഉയര്‍ത്തുന്നുണ്ട്.

വൻ സ്രാവുകളുണ്ടെന്ന് കോൺഗ്രസ്

വൻ സ്രാവുകളുണ്ടെന്ന് കോൺഗ്രസ്

ജയരാജന്‍ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ആകാശും റിജിനും. ജയരാജന്‍ അറിയാതെ ആകാശ് ഈ കൊലപാതകം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൊലയാളി സംഘത്തിന് ക്വട്ടേഷന്‍ ഏല്‍പ്പിച്ചവരെ തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് സഹായം ചെയ്തവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

അറസ്റ്റിലായ ആകാശിനേയും റിജിനേയും കൂടാതെ മറ്റ് ചിലര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. അക്രമിസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍- കണ്ണൂര്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൊലയാളികള്‍ ഒരു കാറില്‍ നിന്നും മറ്റൊന്നിലേക്ക് കയറുന്നതാണ് ദൃശ്യങ്ങള്‍

വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്

ഷുഹൈബിനെ കൊല്ലുകയെന്നത് പ്രതികളുടെ സ്വന്തം പ്ലാനിംഗ്.. സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ചതിൽ പക!ഷുഹൈബിനെ കൊല്ലുകയെന്നത് പ്രതികളുടെ സ്വന്തം പ്ലാനിംഗ്.. സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ചതിൽ പക!

English summary
Shuhaib's murder: Police identifies attacker's vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X