ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ച സംഭവം: ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:അഴിയൂര്‍ ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഷംസീര്‍ മഹലില്‍ സിഎം
സുബൈര്‍(57)നെ ചോമ്പാല അഡീഷണല്‍ എസ്‌ഐ നസീർ മർദ്ദിച്ചുവെന്ന പരാതിയിൽ കേസ് അന്വേഷണത്തിനായി വടകര ഡിവൈഎസ്പി ടിപി പ്രേമരാജനെ ചുമതലപ്പെടുത്തി.റൂറൽ എസ്എപി യ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്പി യെ ചുമതലപ്പെടുത്തിയത്.

ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

സ്ത്രീയുടെ പരാതിയിൽ സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനും തലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.സ്റ്റേഷനിലെത്തിയ സുബൈറിനെ കണ്ടയുടന്‍ നീയാണല്ലെ വാഹനമിടിപ്പിച്ചത് എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് പുറകിലും നെഞ്ചിലും നിര്‍ത്താതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുബൈര്‍ പറയുന്നു. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ സുബൈറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.‌

police

ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂണിയന്‍നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മോശമായി പെരുമാറിയതായും ആരോപണമുയർന്നിരുന്നു.കഴിഞ്ഞ ദിവസം സുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക്തട്ടിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പൊലീസില്‍ പരാതി നൽകിയത്

English summary
si attacked auto driver dysp starts enquiry.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്