ടി.പി ശ്രീനിവാസന് കിട്ടേണ്ട അടി കിട്ടി, എസ്എഫ്‌ഐയെ പിന്തുണച്ച് സിന്ധു ജോയ്
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസനോട് സിന്ധു ജോയിക്ക് എന്താണ് ഇത്ര ദേഷ്യം. പറയാന്‍ കാരണം മറ്റൊന്നുമല്ല, സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയാണ്. ടിപി ശ്രീനിവാസന് കഴിഞ്ഞ ദിവസം കോവളത്തുവെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ചാണ് സിന്ധു ജോയ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ടി.പി ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണിതെന്ന് സിന്ധു ജോയ് പറയുന്നു. എസ്എഫ്‌ഐയെ പിന്തുണച്ചാണ് മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സിന്ദു ജോയ് എത്തിയത്. പ്രക്ഷോപകാരികളുടെ നടുവിലേക്ക് ഒരു കൂസലുമില്ലാതെ നടന്നു ചെന്ന ചങ്കൂറ്റത്തെക്കുറിച്ചാണ് സിന്ധു ചൂണ്ടിക്കാട്ടിയത്. ഇതെല്ലാം കണ്ടു കൊണ്ട് പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

ഒരു പ്രക്ഷോഭകാരി ചെയ്ത തെറ്റിന് എസ്എഫ്‌ഐക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കേണ്ട കാര്യമില്ലെന്നും സിന്ധു ജോയ് പറയുന്നു. വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള വേദിയായ ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. കോവളത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്.
ടി പി ശ്രീനിവാസന്‍ ചോദിച്ചു വാങ്ങിയ അടിയാണിത്. പ്രക്ഷോഭകാരികളുടെ നടുവിലേക്ക് കൂസലില്ലാതെ നടന്നു ചെന്നചങ്കൂറ്റം, അവിടെ ന...
Posted by Sindhu Joy on Thursday, January 28, 2016
ഈ വേദിയിലേക്ക് ടിപി ശ്രീനിവാസന്‍ അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. തുടര്‍ന്നാണ് ശ്രീനിവാസനു നേരെ എസ്എഫ്‌ഐയുടെ ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയിലേക്ക് ശ്രീനിവാസനെ പോലീസ് ബോധപൂര്‍വ്വം കടത്തിവിടുകയായിരുന്നുവെന്നും പറയപ്പെടുന്നു. എസ്എഫ്‌ഐയെ പിന്തുണച്ചെങ്കിലും എതിര്‍ അഭിപ്രായം ഉള്ളവരെ കായികമായി നേരിടുന്ന പ്രവണത അത്ര നല്ലതല്ലെന്നും സിന്ധു ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications