പിണറായിയുടെ മേല്‍ സര്‍ സിപിയുടെ പ്രേതം കയറിയെന്ന് വി.എം. സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്നും പിണറായിയുടെ മേല്‍ സര്‍ സിപിയുടെ പ്രേതം കയറിയതായും വി.എം. സുധീരന്‍.ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണ്. ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ പള്ളി വേണ്ടെന്ന് ഷിയാക്കള്‍; പകരം ഹുസൈനാബാദില്‍, കോടതിയെ അറിയിച്ചു

ഗെയിലിന്റെ എല്ലാ വിധ ആനൂകൂല്യങ്ങളും പറ്റിയാണ് പോലിസ് സമരത്തെ ഇല്ലാതെയാക്കുന്നത്. യൂനിഫോം ധരിച്ച ഗുണ്ടകളാണ് പിണറായിയുടെ പോലീസ്. സമരം ജനകീയമായതിനാല്‍ പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാനല്ല മറിച്ച് ജനങ്ങള്‍ക്ക് ഒരു മനുഷ്യനെപ്പോലെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യന് വില കല്‍പ്പിക്കാത്ത എന്ത് വികനമാണ് പിണറായി ഗെയിലുമായി ചേര്‍ന്ന് നടപ്പിലാക്കുന്നത്. സുധീരന്‍ ചോദിച്ചു.

sudheeran

ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എം സുധീരന്‍ വി.വി പ്രകാശുമായി സമരവേദയില്‍ കുശലംപറയുന്നു

സുരക്ഷിതത്വം പാലിക്കാതെയാണ് ഗെയില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ രീതിയിലാണ് പൈപ് ലൈന്‍ സ്ഥാപിക്കുന്നതെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. അമേരിക്കയില്‍ ഏഴു കിലോമീറ്റര്‍ പരിധിയില്‍ സുരക്ഷിത വാല്‍വ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലിത് 24 കിലോമീറ്ററാണ്. മാത്രമല്ല തുരുമ്പ പിടിച്ച പൈപുകളാണ് ഇപ്പോള്‍ സ്ഥാപിച്ചു വരുന്നത്. ഇതിനര്‍ത്ഥം എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സമരം ശക്തിപ്പെട്ടതാണ് സര്‍ക്കാറിനെ ചര്‍ച്ചക്ക് പ്രേരിപ്പിച്ചിട്ടുള്ളത്.

താടിവെക്കുന്നവര്‍ തീവ്രവാദികളായാണ് പോലിസ് ചിത്രീകരിക്കുന്നത്. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അനുരഞ്ജനത്തിന് പകരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പിന്‍ബലത്തിലാണ്. ഇത് സര്‍ക്കാറിനെ അപകടത്തിലേക്ക് നയിക്കും. ഇരകള്‍ക്ക് ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കണം. കക്കാടം പൊയില്‍ സ്വകാര്യ പാര്‍ക്കുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ്. ഒരു എംഎല്‍എക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും സുധീരന്‍ പറഞ്ഞു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sir cp's ghost in pinarayi vijayan; vm sudhiran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്