Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീയുടെ കൊലപാതകം, പ്രതി പ്രായമായ സ്ത്രീകളോട് പ്രത്യേക മാനസികാവസ്ഥയുള്ളയാള്‍, സിനിമ സ്റ്റെല്‍

പാലാ: സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിയുടെ അറസ്റ്റ് ഇന്ന് (21-9-2015) രേഖപ്പെടുത്തിയേക്കുമെന്ന് സൂചന. പ്രായമായ കന്യാസ്ത്രീകളോട് പ്രത്യേക മാനസികാവസ്ഥയുള്ള മുപ്പത്തഞ്ചുകാരാനാണ് പ്രതിയെന്നാണ് സൂചന. ലിസ്യു കര്‍മ്മലീത്താമഠത്തിലെ കന്യാസ്ത്രീയാണ് കൊല്ലപ്പെട്ടത്. ഈ മഠത്തോട് ചേര്‍ന്ന ആശുപത്രിയിലാണ് പ്രതിയായ യുവാവ് ഉണ്ടായിരുന്നത്.

കൂട്ടിരിപ്പുകാരന്‍

കൂട്ടിരിപ്പുകാരന്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇയാള്‍. മംഗലാപുരത്ത് നിന്ന പ്രതിയെ പൊലീ സ് പിടികൂടിയതായി സൂചനയുണ്ട്. സിസ്റ്റര്‍ അമലയുടെ തലയ്ക്കടിയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കൈത്തൂമ്പ മഠത്തില്‍ നിന്ന് തന്നെ കണ്ടെടുത്തിട്ടുണ്ട്.

വസ്ത്രങ്ങള്‍ കണ്ടെടുത്തു

വസ്ത്രങ്ങള്‍ കണ്ടെടുത്തു

പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തതായിട്ടാണ് സൂചന. മൂന്ന് ദിവസത്തോളം ഇയാള്‍ ആശുപത്രിയില്‍ ഉണ്ടായിരിയ്ക്കുകയും ഈ കാലയളവില്‍ മഠത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കുകയും ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടന്നതിന്റെ തലേദിവസം യുവാവ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നു.

ആദ്യം...

ആദ്യം...

പ്രതി ആശുപത്രിയില്‍ തങ്ങിയ കാലത്താണ് മഠത്തിലെ പ്രായമേറിയ മറ്റൊരു കന്യാസ്ത്രീയും ആക്രമിയ്ക്കപ്പെട്ടത്. തലയ്ക്കടിയേറ്റ ഇവര്‍ക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ നടന്നതെന്താണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന കാലന്‍കുടയും പ്രതി കൈക്കലാക്കുകയും പിന്നീട് പാലായ്ക്ക് സമീപമുള്ള ഷാപ്പില്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു.

പ്രായമായ സ്ത്രീകള്‍

പ്രായമായ സ്ത്രീകള്‍

മഠങ്ങള്‍ കേന്ദ്രീകരിച്ച് പ്രായമായ കന്യാസ്ത്രീകളെ ആക്രമിയ്ക്കുന്ന സ്വഭാവമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സമീപ പ്രദേശത്തെ മഠങ്ങളിലും സമാനമായ രീതിയില്‍ ആക്രമണം നടന്നിട്ടുണ്ട്. ഇരയായതെല്ലാം അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+