വാളയാർ പീഡനം: പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്, നടന്നത് പ്രകൃതി വിരുദ്ധ പീഡനം !!!
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്ജന് ഡോ. പി ബി ഗുജ്റാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇളയ കുട്ടി ശരണ്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടി നിരവധി തവണം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്ജന് ഡോ. പി ബി ഗുജ്റാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

രാവിലെ 10 മണിയ്ക്കും 1 മണിയ്ക്കും ഇടയില്‍ മരണം നടന്നിരിയ്ക്കാനാണ് സാധ്യത എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വയറ്റില്‍ ഇപ്പോഴും ദഹിയ്ക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ കുട്ടി പ്രാതല്‍ കഴിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ മരിച്ചിട്ടുണ്ട്.

കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തിന്റെ ഉയരും കുട്ടിയുടെ ഉയരവും താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം കാണാനുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒന്‍പത് വയസ്സുള്ള കുട്ടിയ്ക്ക് എത്താവുന്ന ഉയരത്തിലല്ല, കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊന്ന് കെട്ടി തൂക്കിയതാണോ എന്ന സംശയമാണ് ബലപ്പെടുത്തുന്നത്.

കുട്ടി നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ ഗുഹ്യഭാഗത്ത് ആഴത്തിലുള്ള മുറിവ് ഉണ്ട്.

മൂത്തമകള്‍ ഹൃതിക പീഡനത്തിന് ഇരയായിരുന്നെന്ന് അമ്മ ഭാഗ്യം തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം വിശദമായി അന്വേഷിയ്ക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

അടുത്ത ബന്ധുവാണ് മകളെ പീഡിപ്പിച്ചത് എന്നാണ് അമ്മ ഭാഗ്യം പറയുന്നു. ഇയാളെ താക്കീത് ചെയ്തിരുന്നു. മക്കളുടെ മരണം സംബന്ധിച്ച് സംശയം ഉണ്ടെന്നും അമ്മ ഭാഗ്യം കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്കി.

ശരണ്യയുടെ മരണത്തിന് ശേഷം മൂത്തകുട്ടി ഹൃതികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിൽ നിന്ന് പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയാതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇത് സാധൂകരിയ്ക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തൽ.

ശരണ്യ മരിച്ച ദിവസം ബന്ധു വീടിന് അടുത്ത് വന്നിരുന്നെന്ന് ഭാഗ്യം പറയുന്നു. ഇക്കാര്യ പോലീസ് വിശദമായി അന്വേഷിയ്ക്കണം.
സഹോദരിമാരുടെ മരണം കൊലപാതകം ആണോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിയ്ക്കുന്നത്. മൂത്തകുട്ടി മരിച്ച ദിവസം വീട്ടിൽ നിന്ന് ചിലർ ഇറങ്ങി പോകുന്നത് കണ്ടെന്ന് ശരണ്യ മൊഴി നൽകിയിരുന്നു. കൂടാതെ നാലാംക്ലാസുകാരിയ്ക്ക് എത്താത്ത ഉയരത്തിൽ കുടുക്കിട്ട് തൂങ്ങി മരിയ്ക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതും ദുരൂഹത കൂട്ടുന്നു. തികയുടേയും ശരണ്യയുടേയും അമ്മ ഭാഗ്യത്തിന്റെ വാക്കുകൾ...
വീഡിയോ - ഷാജി മുള്ളൂർക്കാരൻ

മൂത്തകുട്ടിയുടെ മരണം അന്വേഷിയ്ക്കുന്നതിൽ അടക്കം പോലീസിന് വീഴ്ച പറ്റി എന്നാണ് വിലയിരുത്തൽ. മന്ത്രി മേഴ്സിക്കുട്ടി അമ്മ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications