ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി മടങ്ങിയ സഹോദരിമാര്‍ കാര്‍ ഇടിച്ചു മരിച്ചു;അപകടം ആലപ്പുഴയില്‍...

  • By: Afeef
Subscribe to Oneindia Malayalam

ആലപ്പുഴ: അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സഹോദരിമാര്‍ മരിച്ചു. കരുവാറ്റ വഴിയമ്പം പൂര്‍ണ്ണിമ നിവാസില്‍ നടരാജന്റെ മക്കളായ പൂര്‍ണ്ണിമ(23), ആര്‍ദ്ര(14) എന്നിവരാണ് മരിച്ചത്. മെയ് 25 വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെ ഹരിപ്പാട് ദേശീയപാതയില്‍ കരുവാറ്റയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

Read More: മാണിയുടെ അബദ്ധം തിരുത്തി ഐസക്ക്!സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി ഒഴിവാക്കി

Read More: ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..

Read More: നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?

ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയശേഷം സ്‌കൂട്ടറില്‍ കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന  ആര്‍ദ്രയെയും പൂര്‍ണ്ണിമയെയും എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരിമാരെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

alappuzhasistersdeath

നങ്ങ്യാര്‍കുളങ്ങര ബഥനി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. പൂര്‍ണ്ണിമ ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിത് അടുത്തിടെയായിരുന്നു. കരുവാറ്റയിലെ വീട്ടില്‍ മുത്തച്ഛനോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഇവരുടെ അമ്മ ജയ രണ്ട് വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ഗള്‍ഫിലുള്ള പിതാവ് നടരാജന്‍ വെള്ളിയാഴ്ച നാട്ടിലെത്തിയ ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.

English summary
sisters died in an accident at alappuzha.
Please Wait while comments are loading...