മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുത്, ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല:യെച്ചൂരി
ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതപരമായ കാര്യങ്ങൾ രാഷ്ട്രീയത്തിൽ കലർത്തരുതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

"ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സിപിഎമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ല. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുത്. ഏത് മന്ത്രി എന്തുപറഞ്ഞു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കാര്യമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. നിലപാടില്‍ തെറ്റില്ല"യെച്ചൂരി പറഞ്ഞു.
ശബരിമലയിൽ കേരളസർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവാണെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തിനാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞതെന്നു തനിക്കറിയില്ല. ഭരണഘടനാതത്ത്വമനുസരിച്ച് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അതു നടപ്പാക്കണം. അല്ലാതെ സുപ്രീംകോടതി വിധി ലംഘിക്കലാണോ ഭരണഘടനാതത്ത്വമെന്നും യെച്ചൂരി ചോദിച്ചു.
വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ വിധി നടപ്പാക്കുകയായിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ഭരണഘടനാ ലംഘനമാകും. അതല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
അതേസമയം മുസ് ലിം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്‍റെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും യെച്ചൂരി പറഞ്ഞു.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications