മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട! കാറിനുള്ളിൽ 60 കിലോ കഞ്ചാവ്... യുവതി അടക്കം മൂന്നു പേർ പിടിയിൽ
ഇടുക്കി സ്വദേശിയായ അഖിൽ, ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്.
മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരിൽ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ വെന്നിയൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയത്. ദേശീയപാത വഴി കഞ്ചാവ് കടത്തുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ വെന്നിയൂരിൽ വാഹന പരിശോധന ശക്തമാക്കിയിരുന്നു.

ഇടുക്കി സ്വദേശിയായ അഖിൽ, ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി എന്നിവരെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്. രണ്ടു മുതൽ രണ്ടേ മുക്കാൽ കിലോ വരെയുള്ള 27 പാക്കറ്റുകളിലായി കാറിനുള്ളിൽ രഹസ്യ അറയ്ക്കുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മലപ്പുറം ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. മാസങ്ങൾക്ക് മുൻപ് അരീക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മയക്കുമരുന്നുകളും കഞ്ചാവും പിടികൂടിയിരുന്നു.












Click it and Unblock the Notifications