വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം; കോണ്‍ക്രീറ്റിട്ട് അടച്ച് കായലില്‍ തള്ളി? ദുരൂഹത

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ മനുഷ്യ അസ്ഥികൂടം. കായലില്‍ കണ്ടെത്തിയ വീപ്പ മല്‍സ്യത്തൊഴിലാളികളാണ് കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

അസ്ഥികൂടം സ്ത്രീയുടേതാണെന്നാണ് സംശയം. നേരത്തെ നെട്ടൂരില്‍ ഒരു പുരുഷ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Deadbody

പത്ത് മാസം മുമ്പ് ഈ വീപ്പ മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അത്ര കാര്യമാക്കിയില്ല. രണ്ടുമാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കയയ്‌ക്കെത്തിച്ചത്. ശേഷം വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പരിക്കുയും ചെയ്തു. ഇതോടെയാണ് പോലീസിന്റെ സാന്നിധ്യത്തില്‍ പൊളിച്ച് പരിശോധിച്ചത്.

മനുഷ്യ ശരീരം വീപ്പയ്ക്കുള്ളില്‍ നിറച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിന് മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്ത നിലയിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പ്രതികരിച്ചു.

മുമ്പ് നെട്ടൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍ കണ്ടെത്തിയ കല്ലുകള്‍ക്ക് സമാനമാണ് ഇപ്പോള്‍ വീപ്പയില്‍ കണ്ട കല്ലുകളും. ഇതാണ് രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം ഉയരാന്‍ കാരണം. ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Skelton Found in Can at Kumbalam, Kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്