• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏപ്രില്‍ 6ന് ശേഷം കരുതിയിരിക്കേണ്ടി വരും; പൗരത്വ സമര കേസ് പിന്‍വലിച്ചില്ലെന്ന് സമസ്ത നേതാവ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എല്ലാ മത-രാഷ്ട്രീയ നേതാക്കളും സമരങ്ങളില്‍ പങ്കാളികളായി. സിഎഎ നിയമം ഒരിക്കലും കേരളത്തില്‍ നടപ്പാക്കില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷേ, സിഎഎ സമരത്തിന്റെ പേര് 500വധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെ സര്‍ക്കാര്‍ തീരുമാനം വന്നു. പൗരത്വ സമര കേസുകളും ശബരിമല സമര കേസുകളും റദ്ദാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വെറുംവാക്കായിരുന്നോ എന്ന് ചോദിക്കുകയാണ് സമസ്ത നേതാവ് ബശീര്‍ ഫൈസി ദേശമംഗലം. എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ക്ക് ഇപ്പോഴും സമന്‍സ് വരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

വാക്ക് 'വാക്കാണ്..'

പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരായി സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകളും,

ശബരിമല വിഷയത്തില്‍ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകളും ഒഴിവാക്കുമെന്ന് മുഖ്യമന്തി പ്രഖ്യാപിച്ചിരുന്നു...

എന്നാല്‍ കേസുകള്‍ ഇപ്പോഴും തുടരുകയും സമന്‍സ് അയച്ചു കൊണ്ടിരിക്കുകയുമാണ്.

ആ വിഷയത്തില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നു വ്യക്തമാക്കുകയാണ്.

ഗുരുതര ക്രിമിനല്‍ സ്വാഭാവമുള്ള കേസുകളില്‍ പോലുമല്ല ഇപ്പോള്‍ സമന്‍സ് വന്നിരിക്കുന്നത്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി ഉള്‍പ്പെടെ 9 നേതാക്കള്‍ക്കാണു കസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഹാജരാകണം എന്നു പറഞ്ഞു സമന്‍സ് ലഭിച്ചിരിക്കുന്നത്.

പിന്‍വലിക്കുമെന്നു പരസ്യമായി പറയുകയും

പിന്നീട് കേസ് തുടരുകയും ചെയുന്ന വിഷയത്തില്‍ പൊലീസുകാരാണോ,

അതോ സര്‍ക്കാര്‍ ആണോ കാപട്യം കാണിക്കുന്നത്.

എന്തായാലും മിഖ്യമന്ത്രിയുടെ ഉറപ്പു(വാക്കു)ഉണ്ടായിട്ടും

കേസുകള്‍ തുടരുന്നതില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

അല്ലങ്കില്‍ ആ വാക്ക് ഏപ്രില്‍

6 വരെയുള്ള ഒരു 'വാക്ക്' മാത്രമായി കരുതേണ്ടി വരും.

ശബരിമല വിശ്വാസികള്‍ക്ക് സമന്‍സ് വരുന്നുണ്ടോ അറിയില്ല.

എന്തായാലും ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും...

ബശീര്‍ ഫൈസി ദേശമംഗലം.

കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
SKSSF leader Basheer Faizy Deshamangalam criticized Kerala Police and LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X