കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന സ്മൃതി ഇറാനിയുടെ വാദം തെറ്റ്,മറുപടിയുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്്ത്തിക്കാട്ടാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാണ് സ്മൃതി ഇറാനി ഇടപെട്ട് സഹായം എത്തിച്ചിരിക്കുന്നത് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിഥി തൊഴിലാളികളില്‍ ചിലര്‍ ഉത്തര്‍പ്രദേശിലെ അമേഠില്‍ നിന്നുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്കുകള്‍ ഇങ്ങനെ.

സ്മൃതി ഇറാനി ഇടപെട്ടു

സ്മൃതി ഇറാനി ഇടപെട്ടു

വയാന്ട മണ്ഡലത്തില്‍്‌പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെന്നും കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടേരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലങ്കര അഫസല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി

ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി

ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ നേരത്തെ എത്തിച്ചുനല്‍കിയിരുന്നു. ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജ്ന്റുമാണ് സാധനങ്ങള്‍ എത്തിച്ചുനല്‍കിയത്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കാമെന്ന അറിയിച്ചെങ്കിലും അവര്‍ പാചകം ചെയ്ത് കഴിക്കുമെന്നാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ 25 കിറ്റുകള്‍ നല്‍കി.

ക്ഷാമം ഉണ്ടായിട്ടില്ല

ക്ഷാമം ഉണ്ടായിട്ടില്ല

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത വ്യാജ പ്രചരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കിയെന്നും സ്മൃതി ഇറാനി വായനാട്ടില്‍ ഭക്ഷണം നല്‍കിയെന്നുമുള്ള വാര്‍ത്ത ദില്ലിയില്‍ നിന്ന് വരുന്നത് കണ്ടു.

 ഓര്‍ഗനൈസര്‍

ഓര്‍ഗനൈസര്‍

സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം വയനാട്ടിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയെന്ന വാര്‍ത്ത ആര്‍എസ്എസ് മാധ്യമമായ ഓര്‍ഗൈനസറിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലേക്കോ ഇക്‌ഴത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ന് 9 കേസുകള്‍

ഇന്ന് 9 കേസുകള്‍

അതേസമയം, കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിസാമുദ്ദീനില്‍ നിന്നും വന്നവര്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലയിലുള്ളവരാണ്.

ആകെ രോഗബാധിതര്‍ 345 പേര്‍

ആകെ രോഗബാധിതര്‍ 345 പേര്‍

കേരളത്തില്‍ 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നും 3 പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 259 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 84 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

English summary
Smriti Iranis Claim That Guest Workers Did Not Get Food Is Wrong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X