Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അനുകൂലിയെന്ന ടൈറ്റിൽ നൽകിയത് താനെന്ന് സ്മൃതി..സ്മൃതി 'ദിലീപ് വിരോധി'യെന്ന് രാഹുൽ; ചർച്ചയിൽ പോര്

കൊച്ചി; തങ്ങളുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ 'ദിലീപ് അനുകൂലി' എന്ന പേരാണ് മീഡിയ വൺ ചാനൽ രാഹുൽ ഈശ്വറിന് നൽകാറുള്ളത്. നേരത്തേ ഈ 'പട്ടം' സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദിലീപ് അനുകൂലിയെന്ന പേര് താൻ ആണ് രാഹുൽ ഈശ്വറിന് നൽകിയതെന്നും ചാനൽ ടെക്നീഷ്യൻമാരല്ലെന്നും പറയുകയാണ് മാധ്യമ പ്രവർത്തക സ്മൃതി. കഴിഞ്ഞ ദിവസത്തെ മീഡിയ വൺ സ്പെഷ്യല്‌ എഡിഷൻ ചർ‍ച്ചയ്ക്കിടെ സ്മൃതിയെ 'ദിലീപ് വിരോധി' എന്ന് വിളിച്ചുള്ള രാഹുൽ ഈശ്വറിന്റ പരാമർശത്തിനും അവർ ചർച്ചയില്‌ മറുപടി നൽകി. ചർച്ചയിൽ ഇരുവരുടേയും പ്രതികരണങ്ങളിലേക്ക്

1

ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത് നാളെ പുതിയ തെളിവുകൾ കോടതിയിൽ ഹാജരാക്കും എന്നാണ്. അപ്പോൾ എതിർഭാഗത്തിന് മറുപടി പറയാൻ അവസരം നൽകേണ്ടതില്ലേ? ഇത്രയും ശക്തമായ ഗൂഢാലോചന ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന എങ്ങനെ നടത്തണം എന്ന് വരെ പറഞ്ഞ ഓഡിയോ ക്ലിപ്പ് ഉണ്ടെങ്കിൽ കഴിഞ്ഞ ആഴ്ച മുഴുവൻ കേസ് പരിഗണിച്ചപ്പോൾ എന്തുകൊണ്ടാണ് ഇതൊന്നും കോടതിയിൽ നൽകാതിരുന്നതെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.

2

ഇതോടെ അവതരാകയായ സ്മൃതി പരുത്തിക്കാട് ഇടപെട്ടു. ബാലചന്ദ്രകുമാർ തെളിവുകൾ നാളെ കോടതിയിൽ കൊടുക്കുമെന്നല്ല പറഞ്ഞത്. ഇതിനകം തന്നെ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കൽ ഉണ്ട്.നാളെ മാധ്യമങ്ങൾക്ക് മുൻപിൽ നൽകുമെന്നാണ് പറഞ്ഞത്. നാളെ പുറത്തുവിടുന്ന ശബ്ദ രേഖ പ്രധാനപ്പെട്ട ശബ്ദ രേഖയാണെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ആ ശബ്ദ രേഖയിൽ ബൈജു പൗലോസിനെ എങ്ങനെ ട്രക്ക് ഇടിച്ച് കൊല്ലണം തെളിവില്ലാതെയെന്ന് സഹോദരൻ അനൂപിനോട് പറയുന്നു.അത് ഫോണിൽ കേട്ടതല്ല, നേരിട്ട് കേട്ടതാണ് റെക്കോഡ് ചെയ്തതാണ് എന്ന് പറയുന്നു. അത് നാളെ പുറത്തുവിടുമെന്ന് പറയുന്നു. അതിന്റെ ആധികാരികതയും സത്യാവസ്ഥയും ഒന്നുമറിയില്ല, സ്മൃതി പറഞ്ഞു.

3

അതേസമയം ബാലചന്ദ്രകുമാർ പറയുന്നത് അത്തരത്തിൽ ആണെന്ന് തന്നെ ഇരുന്നാലും ഇതിൽ മറുപടി നൽകാൻ ദിലീപിന് അവസരം നൽകേണ്ടതില്ലേയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. ഇതിന് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നതെന്നും ദിലീപാണ് ഇപ്പോൾ ഇനിയും പറയാനുണ്ടെന്നും കേസ് നീട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞിട്ടുള്ളതെന്നും സ്മൃതി പ്രതികരിച്ചു.

4

എന്തായാലും ബാലചന്ദ്രകുമാർ പറഞ്ഞ തെളിവ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇനി സമർപ്പിച്ചാൽ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള അതിന് കൃത്യമായ മറുപടി നൽകും. ഒരു കാര്യം വ്യക്തമാണ് ദിലീപിനെതിരെ പോലീസിന് കുറ്റം കണ്ടെത്താനായിട്ട് ഒന്നുമില്ല. പോലീസ് ബാലചന്ദ്രകുമാറിനെയാണ് ആശ്രയിക്കുന്നത്. കേരള പോലീസുകാർ തങ്ങളുടെ ജോലി ബാലചന്ദ്രകുമാറിന് തങ്ങളുടെ ജോലി ഔട്ട് സോഴ്സ് ചെയ്തു എന്ന് അറിയുന്നതിൽ വലിയ വിഷമം ഉണ്ടെന്നും രാഹുൽ മറുപടി നൽകി.

5

ഇപ്പോൾ ദിലീപിനെതിരെ നടക്കുന്നത് ആൾക്കൂട്ട അനീതിയും മാധ്യമ ആക്രമണവുമാണെന്നും രാഹുൽ പറഞ്ഞു. അതോടെ ഇതാണോ ഇന്നത്തെ നിങ്ങളുടെ കാപ്സ്യൂൾ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ഇതിന് ദിലീപ് വിരോധികളുടെ ക്യാപ്ഷൻ നാളെ തെളിവ് കൊടുക്കും എന്നാണല്ലോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.

6

ഇതോടെ ദിലീപ് വിരോധികളുടെ കൂട്ടത്തിൽ തന്നെ പെടുത്തേണ്ടെന്ന് സ്മൃതി പറഞ്ഞു. താൻ ചോദ്യങ്ങൾ ചോദിക്കും.രണ്ട് കൂട്ടരോടും ചോദിക്കുന്നുണ്ട്. നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്ന ചോദ്യങ്ങൾ ഉണ്ടായിരിക്കും. അതിന് മറുപടി പറയേണ്ടി വരും. അതിന് എന്നെ ഏതെങ്കിലുമൊരു ബ്രായ്ക്കറ്റിൽ ഇടേണ്ടെന്നും സ്മൃതി പറഞ്ഞു.

7

എന്നാൽ സ്മൃതി വേണ്ട, തന്നെ മീഡിയ വൺ ചാനലിൽ ദിലീപ് അനുകൂലി എന്ന് എഴുതി കൊടുത്ത ചാനൽ ടെക്നീഷ്യനും മറ്റ് ദിലീപ് വിരോധികൾക്കും നാളെ കോടതിയിൽ ബാലചന്ദ്രകുമാർ തെളിവ് കൊണ്ട് വരും എന്നതായിരിക്കും കാപ്സ്യൂൾ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

1

ഇതോടെ ദിലീപ് അനുകൂലി എന്ന് രാഹുലിന് പേര് നൽകിയത് താൻ തന്നെയാണെന്ന് സ്മൃതി പറഞ്ഞു. താങ്കൾക്ക് അത് അപമാനകരമായി തോന്നുന്നുണ്ടെങ്കിൽ അത് അന്ന് തന്നെ മാറ്റാമെന്നും ചാനൽ ചർച്ചയിൽ വെച്ച് തന്നെ അത് മാറ്റാൻ തയ്യാറാണെന്ന കാര്യം താൻ പറഞ്ഞിരുന്നുവെന്നും സ്മൃതി ചൂണ്ടിക്കാട്ടി.

8

അങ്ങനെയാണെങ്കിൽ സ്മൃതി ദിലീപ് വിരോധിയാണെന്ന് പറയൂ. ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നത് എന്തിനാണ്. നിഷ്പക്ഷതയുടെ മുഖം മൂടി അഴിച്ചുവെയ്ക്കൂവെന്നുമായി രാഹുൽ. താൻ ബാലചന്ദ്രകുമാറിനോടും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കും. താങ്കളോട് മാത്രമാണ് ചോദ്യം ചോദിക്കുന്നതെന്ന് തോന്നുന്നതെങ്കിൽ അത് താങ്കളുടെ മാത്രം പ്രശ്നമായിരിക്കുമെന്നായിരുന്നു ഇതിനോടുള്ള സ്മൃതിയുടെ മറുപടി.
ആത്യന്തികമായി വിഷയത്തിൽ ഇരയ്ക്കൊപ്പം തന്നെയാണെന്നും സ്മൃതി പറഞ്ഞു.

9

അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന ബാലചന്ദ്രകുമാറിന് നിങ്ങൾ ദിലീപ് വിരോധി എന്ന് പേര് നൽകുമോയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സ്മൃതി ജേണലിസത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ 2006 മുതൽ ദേശീയ മാധ്യമത്തിലുൾപ്പെടെ ചർച്ചയ്ക്ക് വരുന്ന വ്യക്തിയാണ് ഞാൻ. ഒരു ടൈറ്റിലിന്റെ ഉദ്ദേശം എന്താണെന്ന് മനസിലാക്കാനുളള വിവരം തനിക്കുണ്ട്. സ്മൃതി ഇരുന്നതിനേക്കാൾ ചർച്ചയിൽ രാഹുൽ ഈശ്വർ ഇരുന്നിട്ടുണ്ട്. അതിനാൽ പേരിടലിന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് പഠിപ്പിക്കേണ്ട. ഞാൻ ഹിന്ദിയിലും ഇംഗ്ലീഷിലും ബി.ബി.സിയിലുമടക്കം ചർച്ചക്ക് ഇരുന്നിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അതേസമയം ഏത് വിഷയത്തിലാണ് ഇരുന്നതെന്ന് തനിക്ക് അറിയാമെന്നും രാഹുൽ എന്തിനാണ് ഇത്ര പ്രകോപിതൻ ആകുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു സ്മൃതിയുടെ മറുപടി.

11

അതിനിടെ ദിലീപിന് അനുകൂലമായി വിധി വന്നാൽ കോടതികൾ അഴിമതി നിറഞ്ഞതാണെന്ന തെറ്റിധാരണ പരത്തി കോടതിയെ ഉൾപ്പെടെ സമ്മർദ്ദത്തിലാക്കാനാണ് മാധ്യമങ്ങൾ ഇപ്പോൾ നോക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മാധ്യമ വിചാരണയും ആൾക്കൂട്ട അനീതിയുമാണ് ഇപ്പോൾ നടക്കുന്നത്. വിചാരണ കോടതിയിലും ഇതേ തന്ത്രം പയറ്റിയെങ്കിലും പക്ഷേ ജഡ്ജി പ്രോസിക്യൂഷന്റെ കള്ളം പൊളിച്ചടുക്കി. ഇപ്പോഴത്തെ മാധ്യമ സമ്മർദ്ദങ്ങളിൽ കോടതി വീഴില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Recommended Video

cmsvideo
    അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ദിലീപ് പദ്ധതിയിടുന്ന ഓഡിയോ കൈമാറി ബാലചന്ദ്രകുമാര്‍

    'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+