എസ്എൻസി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും
ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് ഇങ്ങനെ നീളുന്നതിനെതിരെ വിമർശനം ഉയർന്നുവന്നിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് ഹർജികൾ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ തിങ്കളാഴ്ച്ച ആണ് ലാവലിനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.

തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ ആണ് കേസ് പരിഗണിക്കുന്നത്. 21 -മത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയൻ ഉൾപ്പെടെ 3 പേരെ ഒഴിവാക്കയതിന് എതിരെ 2017 ൽ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
അതേസമയം, സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജർ ആകുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല. കേസിൽ നേരത്തെ സിബിഐയ്ക്ക് വേണ്ടി ഹാജരായത് തുഷാർ മേത്തയും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും ആയിരുന്നു.
എന്നാൽ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുന്നിൽ തുഷാർ മേത്തയ്ക്ക് തിങ്കളാഴ്ച ഹാജരാവണം. അതുകൊണ്ട് ഈ കേസിൽ ഇദ്ദേഹം ഹാജരാകുമോ എന്നറിയില്ല. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലാവും അദ്ദേഹം ഹാജർ ആവുകയെന്നാണ് ലഭിക്കുന്ന വിവരം.












Click it and Unblock the Notifications