കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി ബിജെപിയ്‌ക്കൊപ്പം തന്നെ... വെള്ളാപ്പള്ളി ഗവര്‍ണര്‍ ആകുമോ?

Google Oneindia Malayalam News

ദില്ലി: എസ്എന്‍ഡി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപിയ്‌ക്കൊപ്പം തന്നെയെന്ന് വ്യക്തമായി. ദില്ലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അതിന്റെ വ്യക്തമായ സൂചന തന്നെയാണ്.

കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയോട് ഒരു അയിത്തവും ഇല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ഒപ്പമാണ് വെള്ളാപ്പള്ളി അമിത് ഷായെ കണ്ടത്.

ബിജെപിയുമായി സഹകരിയ്ക്കുന്നതിന് ഗവര്‍ണര്‍ സ്ഥാനമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ചില അണിയറ സംസാരങ്ങളുണ്ട്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭ എംപിയാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

അയിത്തമില്ല

അയിത്തമില്ല

കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയോട് എസ്എന്‍ഡിപിയ്ക്ക് ഒരു അയിത്തവും ഇല്ലെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്.

പിന്തുണ നല്‍കും

പിന്തുണ നല്‍കും

വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യോഗ്യരായ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

രാഷ്ട്രീയം ചര്‍ച്ചയായി

രാഷ്ട്രീയം ചര്‍ച്ചയായി

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടില്ല.

ഭൂരിപക്ഷ ഐക്യം

ഭൂരിപക്ഷ ഐക്യം

കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് വെള്ളാപ്പള്ളി അമിത് ഷായോട് പറഞ്ഞു. ഭൂരിക്ഷ സമുദായങ്ങള്‍ കേരളത്തില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം

മുരളീധരനൊപ്പം

മുരളീധരനൊപ്പം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനൊപ്പം അമിത് ഷായെ കണ്ടത് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാടിന്റെ സൂചന തന്നെ ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഗവര്‍ണര്‍ സ്ഥാനം

ഗവര്‍ണര്‍ സ്ഥാനം

ബിജെപിയുമായി സഹകരിയ്ക്കുന്നതിന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത് ഗവര്‍ണര്‍ സ്ഥാനമാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

തുഷാറിന് എംപി സ്ഥാനം

തുഷാറിന് എംപി സ്ഥാനം

മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വവും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
SNDP general secretary Vellappaly Natesan met BJP President Amit Sha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X