'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'
താൻ എന്നും കൂലിപ്പണിക്കാരിയായിട്ട് തുടരണം എന്ന് നിർബന്ധമുണ്ടോയെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. നാമനിർദേശ പത്രികയിൽ ശോഭയുടെ ആസ്തി 1.95 കോടിയാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് ബിജെപി സ്ഥാനാത്ഥിയുടെ പ്രതികരണം.

' ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ചിട്ട് പണം ഉണ്ടാക്കിയതല്ല. എന്റെ അമ്മ ക്ലാസ് മുറി കാണാത്ത എഴുത്തും വായനയും ഇല്ലാത്ത കല്യാണി എന്ന് പേരുള്ള 94 വയസ്സുള്ള ഒരു കൂലിപ്പണിക്കാരിയാണ്. ആ കൂലിപ്പണിക്കാരിയുടെ മകളായിട്ടുള്ള ശോഭാ സുരേന്ദ്രന് ഡിഗ്രി വരെ മാത്രമേ പഠിക്കാൻ സാധിച്ചുള്ളൂ .എന്നും മൂന്നു നേരം ഭക്ഷണം കഴിക്കാൻ ഗതിയില്ലാത്തതായിരുന്നു ശോഭയുടെ ബാല്യവും കൗമാരവും. എന്നാൽ അതിനുശേഷം എനിക്ക് രണ്ടു കുട്ടികൾ ഉണ്ടായി. ആ രണ്ടു കുട്ടികളിൽ ഒരാൾ ഇന്ന് ഇന്ത്യയിലെ ശശി തരൂരിന് ശേഷം പബ്ലിക് പോളിസിക്ക് മൂന്ന് വലിയ ലോകോത്തര യൂണിവേഴ്സിറ്റികൾ സെലക്ട് ചെയ്യുകയും കാലിഫോർണിയ ബർക്കിലിയിലെ ആ പഠനവും കഴിഞ്ഞ്, ജർമനിയിലെ സയന്റിസ്റ്റ് എന്നുള്ള രൂപത്തിൽ അവിടെയും ജോലി ചെയ്യുകയും അതിനുശേഷം അമേരിക്കയിലെ ലോകത്തെ ഏറ്റവും വലിയ ഒരു കമ്പനിയുടെ തലപ്പത്ത് ജോലി ചെയ്യുന്ന ഒരു കുട്ടിയാണ്. ശോഭാ സുരേന്ദ്രന്റെ മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി ചെയ്യാൻ പാടില്ല എന്നില്ലല്ലോ.
ഞാൻ കൂലിപ്പണിക്കാരിയായിട്ട് എല്ലാ കാലത്തും കിടക്കണം എന്നുണ്ടോ? ഞാൻ കൂലിപ്പണിക്കാരിയുടെ മകളാണ്. ഞാനും കർഷകസ്ത്രീയാണ് .പക്ഷേ എന്റെ മകൻ കേരളത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്ന് ലോകത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ്.അതായത് അവൻ വളരെ വലിയൊരാളാണ് എന്ന് പറയുന്നത് തന്നെ മൌഡ്യമാണ്. പറയാൻ പാടില്ലാത്തതാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുന്നു ആ ഒരു മകൻ മാത്രമല്ല എനിക്കുള്ളത് നിങ്ങൾ കാണാത്ത ഒരുപാട് മക്കളുണ്ട്.
ഹരിയാനയിൽ നിന്ന് ഒരുത്തൻ വന്നിട്ടുണ്ട് അവനെ ഞാനാണ് പഠിപ്പിച്ചത്. ഞാനാണ് വളർത്തിയത് .ഞാൻ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഒരു പൊതുപ്രവർത്തക ആയിട്ട് മാത്രമല്ല. ഞാൻ പലരുടെയും അമ്മയാണ്. കേരളത്തിലെ പാലക്കാടിലെ മുഴുവൻ കുട്ടികളുടെയും അമ്മയായിട്ട് ഞാൻ മാറും. എന്റെ എംഎൽഎ ഓഫീസ് എന്ന് പറയുന്നത് ഒരു ഓഫീസ് ആയിരിക്കില്ല .നാല് ഓഫീസ് ആയിരിക്കും ഒന്ന് പിരായിരിയിൽ ഒന്ന് കണ്ണാടിയിൽ ഒന്ന് മാത്തൂരിൽ ഒന്ന് മുൻസിപ്പാലിറ്റിയിൽ. ഈ നാല് എംഎൽഎ ഓഫീസിലും എനിക്ക് വേണ്ടി പ്രവർത്തിക്കാൻ ഫുൾ ടൈം തയ്യാറാണ് എന്ന് പറഞ്ഞ് കടന്നു വന്നിട്ടുള്ളത് ഐഎസ്ആർഓയിലെ റിട്ടയർമെന്റ് ചെയ്തിട്ടുള്ള ഒരു ഡയറക്ടർ ആണ് .എന്റെ മകൻ ചിലപ്പോൾ ആഗ്രഹിച്ചിട്ടുണ്ടാവും എന്റെ അമ്മ വലിയ നല്ല സൗകര്യത്തോടുകൂടി ജീവിക്കട്ടെ എന്ന്. അതിന് തെറ്റ് പറയാൻ പറ്റുമോ?'.


Click it and Unblock the Notifications