ഭര്‍ത്താവിനെ ഇരുത്തി ചാനല്‍ ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്റെ 'കരണക്കുറ്റി ഭീഷണി'... മിന്നി മിന്നിച്ചു!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണിത് എന്നൊക്കെ ആക്ഷേപമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ചാനലില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരല്‍പം കടന്നുപോയി. ആര്‍എസ്എസ് വിട്ട് ഇടതുപക്ഷത്തേക്ക് വന്ന സുധീഷ് മിന്നിയെക്കെതിരെ ആയിരുന്നു ശോഭ സുരേന്ദ്രന്റെ ഭീഷണി.

സുധീഷ് മിന്നിയുടെ കരക്കുറ്റി അടിച്ച് പൊളിക്കും എന്നാണ് ഭീഷണി. ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ വഴിയില്‍ ഇറങ്ങി നടക്കില്ല എന്ന ഭീഷണിയും ഉണ്ട്. സ്വന്തം ഭര്‍ത്താവായ കെകെ സുരേന്ദ്രന്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രതികരണം ചോദിച്ചുവാങ്ങിയായിരുന്നു ശോഭയുടെ ഈ ആക്രോശങ്ങള്‍.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപിയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയയായ വനിത നേതാവും ശോഭ സുരേന്ദ്രന്‍ തന്നെയാണ്.

ഭാര്യയും ഭര്‍ത്താവും

ഭാര്യയും ഭര്‍ത്താവും

ബിജെപി നേതാവ് കൂടിയായ കെകെ സുരേന്ദ്രനാണ് ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ മത്സര രംഗത്തും ഉണ്ടായിരുന്നു. പാലക്കാട് ശോഭ സുരേന്ദ്രന്‍ മികച്ച മത്സരം ആണ് കാഴ്ച വച്ചത്.

ചാനല്‍ ചര്‍ച്ചയിലെ ആക്രോശം

ചാനല്‍ ചര്‍ച്ചയിലെ ആക്രോശം

ബിജെപി നേരിടുന്ന അഴിമതി ആരോപണങ്ങളെ കുറിച്ചായിരുന്നു കൈരളി പീപ്പിള്‍ ചാനലിലെ ചര്‍ച്ച. കെകെ സുരേന്ദ്രനും, അഡ്വ എ സമ്പത്ത് എംപിയും സുധീഷ് മിന്നിയും ഒക്കെ ആയിരുന്നു അതിഥികള്‍. എന്നാല്‍ ആ ചര്‍ച്ചയിലേക്ക് പ്രതികരണത്തിന് അവസരം ചോദിച്ച് ഫോണില്‍ എത്തുകയായിരുന്നു ശോഭ സുരേന്ദ്രന്‍

സുധീഷ് മിന്നി

സുധീഷ് മിന്നി

ആര്‍എസ്എസ് വിട്ട് ഇടതുപക്ഷത്തേക്ക് വന്ന ആളാണ് സുധീഷ് മിന്നി. എന്നാല്‍ സുധീഷ് മിന്നി ആര്‍എസ്എസ്സുകാരനായിരുന്നു എന്ന കാര്യം ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ഗുരുതരമായ ആരോപണങ്ങളായിരുന്നു സുധീഷ് മിന്നി ചര്‍ച്ചയില്‍ ഉന്നയിച്ചത്.

സുധീഷ് മിന്നി എന്ന് പറയുന്നവന്‍

സുധീഷ് മിന്നി എന്ന് പറയുന്നവന്‍

സുധീഷ് മിന്നി എന്ന് പറയുന്നവന്‍ ഭ്രാന്തനാണ്. ആര്‍എസ്എസിന്റെ പ്രചാരകനായിരുന്നു എന്ന് പറഞ്ഞ് കേരളത്തില്‍ കുറേ നാളുകളായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്- ശോഭ സുരേന്ദ്രന്‍ സംസാരം തുടങ്ങിയത് തന്നെ ഇങ്ങനെ ആയിരുന്നു.

കണക്കുറ്റി അടിച്ച് പൊട്ടിക്കും

കണക്കുറ്റി അടിച്ച് പൊട്ടിക്കും

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന രീതിയില്‍ പറയുകയാണ്... ഇത്തരത്തിലുള്ള വേഷം കെട്ടലുമായി ഇനിയും ബിജെപിയ്‌ക്കെതിരെ കള്ളക്കഥകള്‍ പറഞ്ഞാല്‍ അവന്റെ കരണക്കുറ്റി അടിച്ച് പൊളിക്കാന്‍ തന്റേടമുള്ള സ്ത്രീകള്‍ ഈ പാര്‍ട്ടിയ്ക്കകത്തുണ്ട്- ശോഭ സുരേന്ദ്രന്‍ ഇങ്ങനേയും പറഞ്ഞു.

ഔദ്യോഗിക ഭീഷണിയോ?

ഔദ്യോഗിക ഭീഷണിയോ?

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് താന്‍ ഇത് പറയുന്നത് എന്നും ശോഭ പറയുന്നുണ്ട്. അപ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭീഷണിയാണോ ഇത് എന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

എടോ, പോടോ..... നാണവും മാനവും ഉണ്ടോ

എടോ, പോടോ..... നാണവും മാനവും ഉണ്ടോ

എടോ, പോടോ രീതിയില്‍ ആയിരുന്നു ശോഭ സുരേന്ദ്രന്റെ സംസാരം മുഴുവനും. എവിടെ നിന്നാടോ പികെ കൃഷ്ണദാസ് ഒരുകോചടി രൂപ വാങ്ങിയത്.ബിജെപി നേതാക്കള്‍ക്കെതിരെ ഇല്ലാക്കഥകള്‍ പറയുമ്പോള്‍ തനിക്കൊക്കെ നാണവും മാനവും ഉണ്ടോ- ഇങ്ങനെ തുടരുന്നു.

എന്നാടോ ആര്‍എസ്എസ് പ്രചാരകനായത്?

എന്നാടോ ആര്‍എസ്എസ് പ്രചാരകനായത്?

താന്‍ എന്നാടോ ആര്‍എസ്എസ് പ്രചാരകന്‍ ആയത്. കേരളത്തിലെ ഏത് മണ്ഡലത്തില്‍ ആണ് പ്രവര്‍ത്തിച്ചത് തുടങ്ങിയ ചോദ്യങ്ങളും ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്.

ശോഭയും ആര്‍എസ്എസ്സില്‍?

ശോഭയും ആര്‍എസ്എസ്സില്‍?

സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാത്ത സംഘടനയാണ് ആര്‍എസ്എസ്. താന്‍ പത്ത് കൊല്ലത്തോളം ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായിരുന്നു എന്ന് പോലും ആവേശത്തില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞുപോയി. പിന്നീടത് എബിവിപി എന്നും ബാലഗോകുലം എന്നും തിരുത്തി.

വഴിയിലിറങ്ങി നടക്കില്ല

വഴിയിലിറങ്ങി നടക്കില്ല

ആര്‍എസ്എസിനെതിരെ ഇനിയും ഇങ്ങനെ പറഞ്ഞാല്‍ വഴിയിലിറങ്ങി നടക്കില്ല എന്ന് പറയാനാണ് താന്‍ ഈ പ്രതികരണം ചോദിച്ചുവാങ്ങിയത് എന്നും ശോഭ പറഞ്ഞു

അടികൊടുക്കേണ്ടത് ശോഭയ്‌ക്കെന്ന്

അടികൊടുക്കേണ്ടത് ശോഭയ്‌ക്കെന്ന്

കരണക്കുറ്റിയ്ക്ക് അടിയ്‌ക്കേണ്ടത് തന്റേയല്ല, ചാനല്‍ ചര്‍ച്ചയില്‍ ഇരിക്കുന്ന ഭര്‍ത്താവാണ് തിരിച്ച് അടിക്കേണ്ടത് എന്നാണ് സുധീഷ് മിന്നി പ്രതികരിച്ചത്. ശോഭ സുരേന്ദ്രന്റെ പദപ്രയോഗങ്ങളെ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധിയും വിമര്‍ശിച്ചു.

ശോഭയ്‌ക്കെതിരേയും ആരോപണം

ശോഭയ്‌ക്കെതിരേയും ആരോപണം

ശോഭ സുനേന്ദ്രന്റേയും കെകെ സുരേന്ദ്രന്റേയും ആസ്തി സംബന്ധിച്ചും സുധീഷ് മിന്നി ആക്ഷേപം ഉന്നയിച്ചു. പക്ഷേ, അക്കാരത്തില്‍ മിന്നിക്ക് അടിതെറ്റിപ്പോയി. കോടികള്‍ വിലയുള്ള കാര്‍ ആണ് ശോഭ ഉപയോഗിക്കുന്നത് എന്നായിരുന്നു ആക്ഷേപ. അതിന് ചുട്ട മറുപടി കിട്ടുകയും ചെയ്തു.

ആ ചോദ്യത്തിന് ഉത്തരം ഇല്ല

ആ ചോദ്യത്തിന് ഉത്തരം ഇല്ല

ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ച് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു- ഏത് മണ്ഡലത്തിലാണ് മിന്നി ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചത് എന്ന്.പക്ഷേ അതിന്റെ ഉത്തരം മാത്രം സുധീഷ് മിന്നി പറഞ്ഞില്ല.

തൃശൂരില്‍ വന്നാല്‍ കാണിച്ച് തരാമെന്ന്

തൃശൂരില്‍ വന്നാല്‍ കാണിച്ച് തരാമെന്ന്

ശോഭയുടെ ഭീഷണി അവിടെയും കൊണ്ട് നിന്നില്ല.തന്നെ കരണക്കുറ്റി അടിച്ചുപൊളിക്കും എന്ന് പറഞ്ഞപ്പോള്‍ കൊല്ലത്ത് അടുത്ത ദിവസങ്ങളില്‍ പരിപാടിയുണ്ട് എന്നായിരുന്നു സുധീഷ് മിന്നിയുടെ വെല്ലുവിളി. ധൈര്യമുണ്ടെങ്കില്‍ തൃശൂരിലേക്ക് വരാന്‍ ആയിരുന്നു അപ്പോള്‍ ശോഭ പ്രതികരിച്ചത്.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

കൈരളി പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധിയായി പങ്കെടുത്ത കെകെ സുരേന്ദ്രന്‍ പലപ്പോഴും പ്രതിരോധത്തില്‍ ആയിരുന്നു. അതുകൊണ്ടാണ് ശോഭ പ്രതികരിക്കാനെത്തിയത് എന്ന ആക്ഷേപം പോലും കോണ്‍ഗ്രസ് പ്രതിനിധി ഉന്നയിച്ചു.

വീഡിയോ കാണാം

പീപ്പിള്‍ ടിവി ചര്‍ച്ചയുടെ വീഡിയോ കാണാം

English summary
BJP State General Secretary Sobha Surendran threatens Sudheesh Minni in People TV Discussion.
Please Wait while comments are loading...