Get Updates
Get notified of breaking news, exclusive insights, and must-see stories!

വൺ, ടൂ, ത്രീ... അങ്ങനിപ്പോ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട മണിയാശാനേ!

42 ഹെക്ടര്‍ വനഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ രണ്ട് മാസം മുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

തൃശൂര്‍: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ഇത്. 42 ഹെക്ടര്‍ വനഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ രണ്ട് മാസം മുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

അതീവപാരിസ്ഥിതിതിക ലോക പ്രദേശമായി അതിരപ്പിള്ളിയില്‍ വൈദ്യുത നിലയം വരുന്നതോടെ പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥ പൂര്‍ണമായും നശിയ്ക്കും. ഇതിനെതിരെ പരിസ്ഥിതി സ്‌നേഹികളുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം തുടങ്ങി കഴിഞ്ഞു.

വനം വെള്ളത്തിനടിയിലേക്ക്

140 ഹെക്ടര്‍ വനഭൂമി വെള്ളത്തിന് അടിയില്‍ ആകുമെന്നാണ് കണക്ക്. അപൂര്‍വ്വയിനം പക്ഷി മൃഗാദികളുടെയും സസ്യജാലങ്ങളുടേയും കലവറയായി മേഖലയുടെ ജൈവവൈവിധ്യത്തേയും പദ്ധതി സാരമായി ബാധിയ്ക്കും.

താല്‍പര്യങ്ങള്‍

പദ്ധതി വേണമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വൈദ്യുതി ബോര്‍ഡിലെ കുറച്ച് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് താല്‍പര്യം ഉണ്ടാവുക. സര്‍വ്വമേഖലയില്‍ നിന്നും എതിര്‍പ്പ് ഉണ്ടാകാനാണ് സാധ്യത. പ്രതിപക്ഷവും, മാധ്യമങ്ങളും, കോടതിയും, പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം വിലങ്ങ് തടിയുമായി എത്തും.

ഇത്രയും എതിര്‍പ്പുകള്‍ക്ക് ഇടയില്‍ പദ്ധതി നടക്കാന്‍ ഇടയില്ലെന്നാണ് റൂബിന്റെ നിഗമനം. സൗരോര്‍ജം പോലുള്ള വൈദ്യുത മാര്‍ഗങ്ങള്‍ ലാഭകരമായ കേരളത്തില്‍ ഇനി ഒരു ജലവൈദുത പദ്ധതി ലാഭകരമല്ലെന്നതാണ് സത്യമെന്ന് റൂബിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

വനാവകാശ നിയമം അട്ടിമറിയ്ക്കുന്നു.

ഇടതുപക്ഷം തന്നെ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി പദ്ധതിയെന്ന് ഹിന്ദു ലേഖകന്‍ കെ എ ഷാജി എഴുതുന്നു. അതിരപ്പിള്ളി പദ്ധതി വണ്‍, ടു, ത്രീ എന്ന് നടപ്പാക്കാമെന്ന് മണി ആശാന്‍ വിചാരിച്ചാല്‍ അത് നടപ്പില്ല. വനാവകാശ നിയമപ്രകാരമുള്ള കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്‌സ് അതിരപ്പിള്ളി-വാഴച്ചാല്‍ മേഖലയിലെ ആദിവാസി വിഭാഗമായ കാടര്‍ ഉറപ്പുവരുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നും ഷാജി പറയുന്നു.

ആദിവാസികളുടെ സമ്മതം വേണം

പ്രദേശത്തെ ആദിവാസികള്‍ ആയ കാടരുടെ സമ്മതം ഇല്ലാതെ ഏത് വികസന പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വനാവകാശ നിയമത്തിന്റെ ലംഘനമാണ്. വിവരാവകാശ നിയമത്തിലെന്ന പോലെ വനാവകാശ നിയമത്തിലും വെള്ളം ചേര്‍ക്കുക എന്നത് ഭൂഷണമല്ലെന്നും ഷാജി.

പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലും ശക്തമായ പ്രചരണമാണ് പദ്ധതിയ്ക്ക് എതിരെ നടക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ അതിരപ്പിള്ളിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+