തിരുവസ്ത്രം ധരിച്ച് പേക്കൂത്തെന്ന്...സൂപ്പര്‍ ഡാന്‍സര്‍ അച്ചന് മതമൗലികവാദികളുടെ വിമര്‍ശനം !

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: തകര്‍പ്പന്‍ നൃത്തത്തിലൂടെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു ഫാദര്‍ ക്രിസ്‌ററി ഡേവിഡ്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കിടെ ളോഹ ഇട്ട് അച്ചന്‍ തകര്‍ത്താടിയത് സോഷ്യല്‍ മീഡിയ അങ്ങേറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ ഷോ ആയ കോമഡി ഉല്‍സവത്തിലും അച്ചന്‍ പങ്കെടുത്തു. കിടിലനായി നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ചിലര്‍ക്കത് അത്ര പിടിച്ചിട്ടില്ല. അച്ഛന്റെ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്ത്യന്‍ മതമൗലികവാദികള്‍ കടുത്ത വിമര്‍ശനവുമായി എത്തിക്കഴിഞ്ഞു.

അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

DANCE

വൈദികനായ ക്രിസ്‌ററി ഡേവിഡ് തിരുവസ്ത്രം ധരിച്ച് കൊണ്ട് റിയാലിറ്റി ഷോയില്‍ ഡാന്‍സ് ചെയ്തത് ക്രിസ്തുമതത്തേയും വിശ്വാസത്തേയും പരിഹസിക്കുന്നതാണ് എന്നാണ് ചിലരുടെ വാദം. തിരുവസ്ത്രവും ഇട്ടുകൊണ്ട് പേക്കൂത്ത് വേണ്ടായിരുന്നു എന്നാണ് വിമര്‍ശനം. ഇദ്ദേഹത്തെ വൈദികനായി കണക്കാക്കാന്‍ പോലും സാധിക്കില്ല എന്നാണ് ചിലരുടെ പ്രതികരണം. അതേസമയം ക്രിസ്‌ററി ഡേവിഡ് കലാകാരന്‍ എന്ന നിലയ്ക്ക് കൂടി ദൈവത്തിന്റെ പ്രതിരൂപമാണ് എന്ന് അഭിപ്രായപ്പെട്ട് പിന്തുണയ്ക്കുന്നവരും നിരവധിയുണ്ട്. ആ വൈറലായ വീഡിയോ കാണാം.

English summary
Social Media attack against father Christi David for his dance in Flowers TV
Please Wait while comments are loading...