കാളിദാസന് 'ചോരക്കത്ത്'... ;പൂരമരത്തെ' കൊന്നവരുടെ വക കൊല്ലാക്കൊല!!!

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന പാട്ടിനെ കൊന്ന് കൊലവിളിച്ചവരാണ് ഇവിടത്തെ ട്രോളേഴ്‌സ്. പാവം കാളിദാസ്, ആദ്യത്തെ സിനിമയാണെന്ന ഒരു പരിഗണനയും ട്രോളന്‍മാര്‍ കാണിച്ചില്ല.

ഇപ്പോഴിതാ കാളിദസനെ വീണ്ടും ട്രോളുകയാണ്. ചോരകൊണ്ട് ' കണ്ണേട്ടാ, ഐ ലവ് യു' എന്നൊരു പെണ്‍കുട്ടി കത്തെഴുതിയതാണ് സംഭവം.

ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി കാളിദാസന്‍ അതൊന്ന് ഫേസ്ബുക്കിലിട്ടു. പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ...

ജാലിയന്‍ കണാരന്‍

ജാലിയന്‍ കണാരന്‍

പണ്ട് ജാലിയന്‍ വാലാബാഗ് സംഭവത്തിന് ശേഷം ജാലിയന്‍ കണാരന് ഇതിലും വലിയ കത്തുകള്‍ കിട്ടിയിട്ടുണ്ട്. കത്ത് മാത്രമോ... നാലഞ്ച് കുപ്പി ചോരയും, കണാരേട്ടാ ഐ ലവ് യു എന്നൊരു കുറിപ്പും!!!

കളറോ

കളറോ

ചോരയാണെന്ന് പറഞ്ഞ് വാട്ടര്‍ കളറില്‍ മുക്കി എഴുതിയതാ... മനസ്സിലായില്ല പോലും!!!

കളര്‍പെന്‍സില്‍

കളര്‍പെന്‍സില്‍

കളര്‍പെന്‍സിലുകൊണ്ട് ചോരയാണെന്ന് പറഞ്ഞ് എഴുതി കാളിദാസനെ പറ്റിച്ച പെണ്‍കുട്ടിയ്ക്ക് എത്ര ലൈക്ക് കൂട്ടുകാരേ...

ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ്

ചോരയും വാട്ടര്‍ കളറും കളര്‍ പെന്‍സിലും അല്ലത്രെ... അത് ടൊമാറ്റോ സോസ് ആണത്രെ!!!

ചോര

ചോര

പണ്ട് ഇങ്ങേര്‍ക്കും കിട്ടിയതാ ഇങ്ങനെ ഒരു കത്ത്. ചോര കണ്ട് ബോധം പോയി ആശുപത്രിയിലായി. അവിടെ നിന്ന് ഇന്‍ജക്ഷന്‍ എടുത്തപ്പോള്‍ വീണ്ടും ചോര. പിന്നേം ബോധം പോയി!!!

ചാക്കോച്ചന്‍

ചാക്കോച്ചന്‍

പണ്ട് അനിയത്തിപ്രാവ് സിനിമ ഇറങ്ങിയ കാലത്ത് ഒന്നും രണ്ടും ചോരക്കത്തൊന്നും അല്ല നമ്മുടെ ചാക്കോച്ചന് കിട്ടിയിരുന്നത്. എന്നിട്ടാണ് ഈ ഒരെണ്ണം!!!

കൊതുക്

കൊതുക്

ഇനിയിപ്പോള്‍ അത് കൊതുകിന്റെ ചോര കൊണ്ടെങ്ങാനും എഴുതിയതാണോ? അപ്പോള്‍ എത്ര കൊതുകുനെ കൊന്നുകാണും.

യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ്

പണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരത്തിന്റെ ഇടയില്‍ ചുവന്ന മഷിക്കുപ്പി കൊണ്ടുവന്നില്ലേ... ഇനിയിപ്പോള്‍ ഈ പെണ്‍കുട്ടി യൂത്ത് കോണ്‍ഗ്രസ്സുകാരി വല്ലതും ആണോ...

ഐഡിയ

ഐഡിയ

പണ്ട് അനിയത്തിപ്രാവ് ഇറങ്ങിയ കാലത്ത് ചാക്കോച്ചനും ഇങ്ങനത്തെ കഥകളൊക്കെ പറഞ്ഞിരുന്നു. അന്നാണെങ്കില്‍ ഫേസ്ബുക്കൊന്നും ഇല്ലല്ലോ. ഇപ്പോള്‍ ആ ഐഡിയ ഫേസ്ബുക്കില്‍ ഇറക്കിയതാകുമോ?

കോഴിച്ചോര

കോഴിച്ചോര

അത് കൊതുകിന്റെ ചോര പോലും അല്ലെന്നാണ് കണ്ടെത്തല്‍. ആ പെണ്‍കുട്ടിയുടെ വീട്ടില്‍ കറിവയ്ക്കാന്‍ വാങ്ങിയ കോഴിയുടെ ചോര ആയിരുന്നത്രെ.

അച്ഛന്റെ പണി

അച്ഛന്റെ പണി

മകന് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി അച്ചന്‍ തന്നെ വാട്ടര്‍ കളറില്‍ മുക്കി എഴുതിയതാണോ ഈ കത്ത് എന്ന് വരെ സംശയിക്കുന്നവരുണ്ട്!!!

പണികിട്ടിക്കാണും

പണികിട്ടിക്കാണും

കത്തെഴുതാന്‍ വേണ്ടി തക്കാളി സോസ് എടുത്ത പെണ്‍കുട്ടിയ്ക്ക് ഇങ്ങനെ ഒരു പണി കൂടി കിട്ടിയിരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

English summary
Social Media mocking Kalidas Jayaram for posting love letter written with blood on his Facebook page.
Please Wait while comments are loading...