Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊരും പേരുമില്ലാത്ത ചിലരുടെ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് കോടിയേരി; പ്രതിഷേധം കനക്കുന്നു!

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയായ ജിഷയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഹര്‍ത്താലിനെ എല്‍ ഡി എഫ് പിന്തുണക്കില്ല. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലിനെ എല്‍ ഡി പിന്തുണക്കുന്നില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്. ഊരും പേരും ഇല്ലാത്ത ചിലര്‍ എല്‍ ഡി എഫിനോട് ആലോചിക്കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നത് എന്നതുകൊണ്ടാണത്രെ പിന്തുണ കൊടുക്കാത്തത്.

കേരള ദളിത് കോ ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് ആണ് മെയ് 10 ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദളിത് സംഘടനയായ കെ പി എം സിക്ക് ഹര്‍ത്താലുമായി ബന്ധമില്ല എന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് കോടിയേരി പറഞ്ഞത്. ഹര്‍ത്താലിന് എല്‍ ഡി എഫ് പിന്തുണക്കുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു കോടിയേരി ഇങ്ങനെ പ്രതികരിച്ചത്. പ്രതിഷേധിക്കുന്ന ദളിതരെ ഊരും പേരും ഇല്ലാത്തവരാക്കിയ കോടിയേരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ചില സാംപിളുകള്‍ കാണൂ...

ശക്തമായി അപലപിക്കുന്നു

ശക്തമായി അപലപിക്കുന്നു

ഊരും പേരുമില്ലാത്തവര്‍ എന്ന പാര്‍ട്ടിസെക്രട്ടറി സഖാവിന്റെ പ്രയോഗത്തെ ശക്തമായി അപലപിക്കുകയും അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാ സഖാവേ നിങ്ങളൊക്കെ ഊരും പേരും ഉള്ളവനായത്? ഊരും പേരും വിട്ട് ഒളിച്ചോടി (അണ്ടര്‍ഗ്രൗണ്ട് എന്ന് പാര്‍ട്ടി ഭാഷ്യം) പോലീസിനാല്‍ വേട്ടയാടപ്പെട്ട് ജയിലുകളെ കിടപ്പറപോലെ കണ്ടിരുന്ന നേതാക്കന്മാരുണ്ടായിരുന്ന പാര്‍ട്ടി, സഖാക്കന്മാരുടെ പാര്‍ട്ടി, പ്രതിഷേധത്തിനാഹ്വാനം ചെയ്യുന്നവരുടെ ഊരും പേരും തിരക്കാന്‍ തുടങ്ങുന്നത് എന്തിന്റെ ലക്ഷണമാണെന്ന് സഖാവിന് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യം ഉണ്ടാവും എന്ന് തോന്നുന്നില്ല. (അഗ്നിപുത്രന്‍ എന്ന ഐ ഡി ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തത് ഇങ്ങനെ)

വോട്ടില്ലാത്തത് കൊണ്ടാണ്

വോട്ടില്ലാത്തത് കൊണ്ടാണ്

ഊരും പേരും ഉള്ളവര്‍ക്ക് മാത്രമേ വോട്ടുണ്ടാകൂ എന്നത് കൊണ്ടാണോ ഊരും പേരും ഇല്ലാത്തവരുടെ പ്രതിഷേധത്തിന് പിന്തുണയില്ലാത്തത് എന്നും ആളുകള്‍ ചോദിക്കുന്നു. വോട്ടില്ലാത്തവരൊക്കെ പുറമ്പോക്ക് എന്നതാണോ പാര്‍ട്ടിയുടെ നയമെന്നും ചോദിക്കുന്നവരുണ്ട്.

രോഹിത് വെമുലയും

രോഹിത് വെമുലയും

പഠിച്ചിരുന്ന സ്ഥാപനത്താല്‍ കൊല്ലപ്പെടുന്നത് വരെ രോഹിത് വെമുലയും ഊരും പേരും ഇല്ലാത്തവനായിരുന്നു. കൊല്ലപ്പെടുന്നത് വരെ ജിഷമോളും ഊരും പേരും ഇല്ലാത്തവളായിരുന്നു. കേരള ദളിത് കോ ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് എന്ന ഊരും പേരുമില്ലാത്ത സംഘടന നടത്തുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം എന്നാണ് സോഷ്യല്‍ മീഡിയ കോടിയേരിയുടെ വാക്കുകളോട് പ്രതികരിക്കുന്നത്.

ദളിത് തീവ്രവാദം എന്ന് പറഞ്ഞ ആളല്ലേ

ദളിത് തീവ്രവാദം എന്ന് പറഞ്ഞ ആളല്ലേ

ദളിത് തീവ്രവാദം എന്ന വാക്ക് പൊതുസമൂഹത്തിന് നല്‍കിയ മുന്‍ ആഭ്യന്തര മന്ത്രിയില്‍ നിന്നും ആളുകള്‍ വേറെ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് രാഹുല്‍ ചോദിക്കുന്നു. ഇതില്‍ ഒരു അത്ഭുതവും ഇല്ല.

ആരൊക്കെയാണ് ഹര്‍ത്താലില്‍

ആരൊക്കെയാണ് ഹര്‍ത്താലില്‍

മുപ്പതോളം ദളിത് സംഘടനകളാണ് കേരള ദളിത് കോ ഓര്‍ഡിനേഷന്‍ മൂവ്‌മെന്റിലുള്ളത്. ഇവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജിഷയുടെ ഘാതകരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നതാണ് ആവശ്യം. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും എന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+