കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയയിലെ 'ഇടതരും'; ഇത് രാജഭരണമല്ല, പരിഹാസം വേറെ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള പിണറായി വിജയന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ആക്ഷേപിച്ച് ഇറക്കി വിട്ടത്. കടക്ക് പുറത്ത് എന്നായിരുന്നു പിണറായി വിജയന്റെ ആക്ഷേപം.

ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണം ആയിരുന്നോ അത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആ ചോദ്യം ഉന്നയിക്കുന്നത് ഇടത് വിരുദ്ധര്‍ മാത്രമല്ല, ഇടത് സഹയാത്രികര്‍ കൂടിയാണ്.

എസ് ലല്ലുവിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരും പിണറായിയുടെ പ്രതികരണത്തെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യു വില്‍ നോട്ട് സീ...

യു വില്‍ നാട്ട് സീ എനി മിനിട്ട് ഓഫ് ദി ടുഡേ- ഈ ഡയലോഗ് ആണത്രെ എസ് ലല്ലുവിന് പിണറായി വിജയന്റെ പ്രതികരണം കണ്ടപ്പോള്‍ ഓര്‍മവന്നത്.

അഹങ്കാരം കൈയ്യിലിരിക്കട്ടെ

'കടക്ക് പുറത്ത്!!'
സഖാവേ, നിങ്ങളുടെ സർവാധികാരത്തിലുള്ള മാളികവീടിൻറെ പടിഞ്ഞാറേ ചായ്‌പ്പിലെ കഞ്ഞിവീഴ്‌ത്തലിന് നേരംതെറ്റി വന്നവരല്ല ഞങ്ങൾ. അങ്ങ് ഞങ്ങളുടെ ഉടമാവകാശിയാകരുത്. നിങ്ങളും ഞങ്ങളും ഇടപെടുന്ന സമ്പ്രദായത്തിൻറെ പേര് ജനാധിപത്യം എന്നാണ്. അഹങ്കാരം കയ്യിലിരിക്കട്ടെ- സുജിത്ത് ചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു

മന്ത്രിപ്പണി കളഞ്ഞ്

കടക്ക് പുറത്തെന്ന് പറയാൻ പിണറായി വിജയന്റെ അടുക്കളപ്പുറത്ത് കഞ്ഞീന്റെ വെള്ളം ചോദിച്ച് പോയതല്ല മാധ്യമങ്ങൾ. ഇനിയിപ്പൊ അത്ര പ്രഷറാണേൽ മന്ത്രിപ്പണി കളഞ്ഞ് കടക്ക് പുറത്ത്- വിപിന്‍ മുരളി എഴുതുന്നു

സീനിയര്‍ മോദി

കടക്കൂ പുറത്ത്... പുറത്തേക്ക് കടന്നവരെല്ലാം ഒരുമിച്ച് കൂടി 'സീനിയർ' മോദിയെ കുറ്റം പറഞ്ഞ് പോസ്റ്റിടു.... കഷ്ടം തന്നെ...- രാജേഷ് കെ കൃഷ്ണന്‍ എഴുതുന്നു

വിളിക്കാതേയും വരുന്നവരാണ്

മുഖ്യമന്ത്രി , വിളിക്കാതെയും വരുന്നവരാണ് പ്രസ് . വിളിച്ചാല്‍ വന്നില്ലെന്നും വരും . ഇതൊരു വഴിത്തിരിവായിപ്പോയല്ലോ - രവി വര്‍മ എഴുതുന്നു

യ്യോ മ്പ്രാ

'കടക്കു പുറത്തു'
യ്യോ മ്ബ്രാ, ആരുടെ മുന്നിലും തലകുനിക്കാത്ത പ്രകൃതം, എടുത്ത് പിടിച്ച ആ ധാര്‍ഷ്ട്യം, ഇരട്ട ചങ്ക് ഇതുകൊണ്ടൊക്കെ ആണ് അങ്ങയോടു ഇസ്തം! - സന്ദീപ് സുരേഷ് കുമാറിന്‍റെ പരിഹാസം.

അപ്പോ കണ്ടില്ലല്ലോ ഈ ഉശിര്

ശരി മ്പ്രാ... ഗവർണർ summon ചെയ്തപ്പൊ ഈ ഉശിരൊന്നും കണ്ടില്ല- എന്‍പി ഷക്കീറിന്‍റെ പരിഹാസം ഇങ്ങനെ

എന്തൊരു ബോറന്‍

അധികാര ഭ്രാന്ത് തലയ്ക്ക് പിടിച്ചാല്‍ ഇങ്ങിനെ ഇരിക്കും. അല്ലേ. എന്തൊരു ബോറന്‍!- ജി ശക്തിധരന്‍റെ അതി രൂക്ഷമായ പ്രതികരണം.

രാജാവാണ്, അലോസരമുണ്ടാക്കരുത്

അല്ല മാധ്യമങ്ങളേ, തെറ്റ് നിങ്ങളുടേതാണ്. പിണറായി വിജയന്‍ കടക്ക് പുറത്തെന്ന് ആജ്ഞാപിച്ചതിലെന്ത് തെറ്റ്മുഖ്യമന്ത്രിയാണ്, രാജാവാണ്, അലോസരമുണ്ടാക്കരുത്- വിഷ്ണു വേണുഗോപാല്‍ എഴുതുന്നു

ഒരിക്കലും പാടില്ലായിരുന്നു

ഇല്ലാത്ത അവകാശം ഉപയോഗിച്ച് ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ തോന്നാത്ത ദേഷ്യം മാധ്യമപ്രവര്‍ത്തകരോട് മാത്രം എന്തിന്? മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത് അവരുടെ തൊഴിലാണ്, തൊഴിലാളി പാര്‍ട്ടി നേതാവിന്‍റെ പക്കല്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. - സനൂപ് ശശിശരന്‍ എഴുതുന്നു

സ്വന്തം പണി ചെയ്യാത്തതുകൊണ്ട്

തലസ്ഥാനത്തെ ക്രമസമാധാനം തകർന്നപ്പോൾ ആഭ്യന്തര വകുപ്പും മന്ത്രിയും എന്തു ചെയ്യുകയായിരുന്നു.? സ്വന്തം പണി ആർജ്ജവത്തോടെ ചെയ്യാൻ കഴിയാതിരുന്നത് കൊണ്ടാണ് മാധ്യമങ്ങൾക്ക് ക്യാമറയും തൂക്കി മസ്കറ്റ് ഹോട്ടൽ വരെ വരേണ്ടി വന്നത്. അന്തസ്സായി പണിചെയ്യുന്നവരെ ആട്ടിയിറക്കാനുള്ള അധികാരമല്ല കയ്യിലുള്ളത് എന്നുകൂടി ഓർമ്മിപ്പിച്ചോട്ടെ- അജിത സിപി എഴുതുന്നു

English summary
Social Media responses on Pinarayi Vijayan's intolerance to Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X