രാധാകൃഷ്ണനെ 'രാധ' ആക്കി സോഷ്യല്‍മീഡിയ... 'വിത്ത് കമല്‍' ഹാഷ്ടാഗ് പൊളിക്കുന്നു; 'പൊങ്കാലക്കലങ്ങള്‍'

Subscribe to Oneindia Malayalam

കോഴിക്കോട്: സംവിധായകന്‍ കമലിനെതിരെ അതി രൂക്ഷമായ ആരോപണങ്ങളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്. കമല്‍ എസ്ഡിപിഐക്കാരനാണെന്നും തീവ്രവാദ ബന്ധമുള്ള ആളാണെന്നും പാകിസ്താനിലേക്ക് പോകണം എന്നൊക്കെയാണ് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സംഗതി എന്തായാലും ഇചും ബിജെപിയുടെ കൈയ്യില്‍ നിന്ന് പോയി എന്ന് കരുതേണ്ടി വരും. ചലച്ചിത്രോത്സവത്തിനിടയിലെ ദേശീയ ഗാന വിവാദത്തില്‍ കമലിനെകിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. അന്ന് കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.

അന്നത്തെ പോലെ തന്നെ കമലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇപ്പോഴും രംഗത്ത് വന്നുകഴിഞ്ഞു. 'വിത്ത് കമല്‍' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

പ്രമുഖരും അപ്രമുഖരും

സിനിമ സംവിധായകന്‍ ആഷിക് അബുവും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അടക്കം ഒരുപാട് പേരാണ് കമലിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയ്‌ക്കെതിരെ അതി ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എഎന്‍ രാധാകൃഷ്ണനെ 'രാധയാക്കി'

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് വിവാദപരമാര്‍ശങ്ങള്‍ നടത്തിയത്. ഇതോടെ രാധാകൃഷ്ണന് നേരെയായി പൊങ്കാല. രാധാകൃഷ്ണനെ സോഷ്യല്‍ മീഡിയ 'രാധ' ആക്കിക്കഴിഞ്ഞു.

ഹാഷ് ടാഗ് കാമ്പയിന്‍

കമലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ശക്തമായ കാമ്പയിന്‍ ആണ് നടക്കുന്നത്. വിത്ത് കമല്‍ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.

മാധ്യമ പ്രവര്‍ത്തകനായ രാജീവ് ദേവരാജിന്റെ പോസ്റ്റ് പോസ്റ്റ് ഇങ്ങനെയാണ്- പേര് രാജീവ് എന്നാണ്. എന്നാലും തന്നെ കൂടി പാകിസ്താനിലേക്ക് വിടുമോ എന്നാണ് രാജീവ് ചോദിക്കുന്നത്. പാകിസ്താന്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണത്രെ.

കമല്‍, കമലായി ഇവിടെ തന്നെ ജീവിക്കും. ബാക്കിയെല്ലാം നിങ്ങളുടെ സ്വപ്‌നം എന്നാണ് ആഷിക് അബു കുറിച്ചത്.

കമലിനൊപ്പം, ഓരോ ഇന്ത്യന്‍ പൊരനും ഒപ്പം എന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിനെതിരെ ശക്തമായി രംഗത്തുവരുന്ന നേതാവാണ് വിടി ബല്‍റാം.

ഇവന്‍മാര്‍ പാകിസ്താന്‍ ടൂറിസം പ്രൊമോട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണോ? ഇവനൊക്കെ സ്ത്രീധനം കിട്ടിയതാണോ ഇന്ത്യ- ഒരാളുടെ ചോദ്യം ഇങ്ങനെയാണ്.

അടുത്ത മാസം കേരളത്തില്‍ നിന്ന് പാകിസ്താനിലേക്ക് ഒരു ബസ്സ് പോകുന്നുണ്ടെന്നാണ് മറ്റൊരു പരിഹാസം. പറഞ്ഞയക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടത്രെ. സ്വമേധയാ പോകാന്‍ആഗ്രഹിക്കുന്നവര്‍ക്കും അവസരം ഉണ്ടെന്ന്.

തന്റെ പേര് മുസ്ലീം പേര് ആയതുകൊണ്ട് താന്‍ പാകിസ്താനില്‍ പോകാന്‍ ഏതെങ്കിലും വര്‍ഗ്ഗീയ തീവ്രവാദി പറഞ്ഞാല്‍ , താന്‍ പറയും, അവരുടെ പിതാവിനോട് പോയി പറയാന്‍- ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു സ്റ്റാറ്റസ് ആണ് ഇത്.

തെറിവിളിയുടെ പൂരം

കമല്‍ മുസ്ലീം ആയതുകൊണ്ടാണ് ബിജെപി ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നതാണ് പ്രധാന ആക്ഷേപം. നേരത്തെ ദേശീയ ഗാന വിവാദം ഉണ്ടായപ്പോള്‍ കമലിന്റെ മതം പറഞ്ഞായിരുന്നു ആക്രമണം.

English summary
Social Media supports Director Kamal with Withkamal hashtag .
Please Wait while comments are loading...