• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മോദിക്കെതിരായ ആ ഫേസ്ബുക്ക് പോസ്റ്റ് കെ മുരളീധരന്‍ അടിച്ചുമാറ്റിയതാണോ.. ഇതാ തെളിവുകൾ!

  • By Kishor

എന്തൊക്കെയായിരുന്നു... ഒമ്പത് മാസത്തെ ഗര്‍ഭം, മന്ത് രോഗത്തിന് ഗുളിക, മലപ്പുറം കത്തി.. അവസാനം പവനായിയെ പോലെ കെ മുരളീധരനും ശവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂ ഇയര്‍ പ്രസംഗത്തെ വിമര്‍ശിക്കാന്‍ വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് മോഷ്ടിച്ച കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരനെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

Read Also: 9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്‍.. വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ, ഇത് ശരിക്കും മുരളി തന്നെയോ?

Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!

Read Also: ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം... തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് ഗായകൻ യേശുദാസ്, കിട്ടിയില്ലേ പണി പാലുംവെള്ളത്തിൽ!

സൂപ്പര്‍ഹിറ്റായ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ ആളുകള്‍ സംശയിച്ചതാണ്. മുരളീധരന്‍ ഇങ്ങനെ ഒരു പോസ്‌റ്റൊക്കെ എഴുതിയോ എന്ന്. വൈകാതെ സത്യം വെളിവാകുകയും ചെയ്തു. നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് ഒരു കടപ്പാട് പോലും വെക്കാതെ ഫേസ്ബുക്കില്‍ അങ്ങനെ തന്നെ പകര്‍ത്തുകയായിരുന്നു മുരളീധരന്‍. ഇതില്‍പ്പരം ഇനി നാണക്കേട് വേറെയുണ്ടോ. മുരളി വീണ്ടും പഴയ കിങ്ങിണിക്കുട്ടനായി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

പോസ്റ്റ് എഴുതിയത് നസറുദ്ദീന്‍

പോസ്റ്റ് എഴുതിയത് നസറുദ്ദീന്‍

നസറുദ്ദീന്‍ മണ്ണാര്‍ക്കാടാണ് കെ മുരളീധരന്റെ വാളില്‍ കാണപ്പെടുന്ന പോസ്റ്റ് സത്യത്തില്‍ എഴുതിയത്. ഇത് മാധ്യമം പത്രത്തിലെ സമൂഹമാധ്യമം എന്ന കോളത്തില്‍ മല എലിയെ പ്രസവിച്ചു എന്ന തലക്കെട്ടോടെ നസറുദ്ദീന്റെ ഫോട്ടോ സഹിതം അച്ചടിച്ച് വരികയും ചെയ്തു. കെ മുരളീധരന്റെ പേജില്‍ ആളുകള്‍ കൂട്ടംകൂട്ടമായെത്തി മാധ്യമത്തിന്റെ സ്‌ക്രീന്‍ഷോട്ടും നസറുദ്ദീന്റെ പോസ്റ്റിന്റെ ലിങ്കും പതിപ്പിക്കുകയാണ് ഇപ്പോള്‍.

കടപ്പാട് വെച്ചില്ലെങ്കിലും

കടപ്പാട് വെച്ചില്ലെങ്കിലും

ചത്ത കോണ്‍ഗ്രസില്‍ നേതാവായി ഇരിക്കുന്ന നിങ്ങള്‍ക്ക് ഈ വിഷയം പോസ്റ്റ് ചെയ്യാന്‍ തോന്നിയതില്‍ ഒരു ലൈക്ക് അടിച്ചിട്ടുണ്ട്. ഒരു കടപ്പാടെങ്കിലും വെക്കാമായിരുന്നു... ആരാന്റെ മൊതല് സ്വന്തമാക്കുന്ന പണി ഫേസബുക്കിലെങ്കിലും ഒഴിവാക്കിക്കൂടെ മുരളീധരന്‍ സാറേ... - മുരളിയോടുള്ള ഒരു അഭ്യര്‍ഥനയാണ്.

 തൊലിക്കട്ടി സമ്മതിക്കണം

തൊലിക്കട്ടി സമ്മതിക്കണം

നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് അടിച്ചെടുത്ത് സ്വന്തം വാളില്‍ ഇട്ട മുരളീധരന്റെ തൊലിക്കട്ടി സമ്മതിക്കണം. കോപ്പി അടിക്കുമ്പോള്‍ കടപ്പാട് എങ്കിലും വെക്കാമായിരുന്നു സര്‍. നെക്സ്റ്റ് ടൈം കടപ്പാട് വെക്കാന്‍ മറക്കല്ലേ. ഇത് അത്ര ശരിയായില്ല. ഒരു കടപ്പാട് എങ്കിലും വയ്ക്കാമായിരുന്നു. കോപ്പിയടിച്ച പോസ്റ്റില്‍ കടപ്പാട് വെക്കുന്നതാണ് മാന്യത - ഇങ്ങനെ പോകുന്നു ആളുകളുടെ കളിയാക്കലുകള്‍.

നസറുദ്ദീന്‍ പ്രതികരിക്കുന്നു

നസറുദ്ദീന്‍ പ്രതികരിക്കുന്നു

മുരളീധരനെ ആരും ഒന്നും പറയരുതേ. ഇന്നലെ മുതല്‍ 120 ഫോളോവേര്‍സിനെ കൂടുതല്‍ കിട്ടിയതിന് ഞാന്‍ മൂപ്പരോട് കടപ്പെട്ടിരിക്കുന്നു - എന്നാണ് യഥാര്‍ഥത്തില്‍ ഈ പോസ്റ്റിന് ഉടമയായ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് സ്വന്തം വാളില്‍ എഴുതിയിരിക്കുന്നത്. സംഭവം ശരിയാണ്, കെ മുരളീധരന്റെ പോസ്റ്റ് വന്നതോടെ നസറുദ്ദീന്റെ പേജിലേക്ക് കൂടുതല്‍ ആളുകളെത്തുന്നുണ്ട്.

ഇതൊന്നും വല്യ ഇഷ്യൂ അല്ല

ഇതൊന്നും വല്യ ഇഷ്യൂ അല്ല

എന്റെ ഒരു പോസ്റ്റ് കെ. മുരളീധരന്‍ തന്റെ വാളില്‍ ഇട്ടിട്ടുണ്ട്. സംഗതി ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസ്താവനയായി ശ്രദ്ധിക്കപ്പെട്ടാലും കുഴപ്പമില്ല. അങ്ങനെയെങ്കിലും പൗരന്മാരുടെ ശബ്ദങ്ങള്‍ എത്തേണ്ട തലങ്ങളില്‍ എത്തട്ടെ. കടപ്പാട് വെക്കാത്തത് ഒരു വിഷയമാക്കണ്ട എന്ന് ചുരുക്കം - എന്നൊരു പോസ്റ്റ് കൂടി നസറുദ്ദീന്‍ എഴുതിയതായി കാണാം.

ആരാണ് ആദ്യം എഴുതിയത്

ആരാണ് ആദ്യം എഴുതിയത്

ഇത് ആദ്യം പബ്ലിഷ് ചെയ്തത് നസറുദ്ധീനോ മുരളീധരനോ എന്ന് നമുക്ക് നോക്കാം. - എന്നൊരു തര്‍ക്കവും ഇതിനിടയിലായി നടക്കുന്നുണ്ട്. ഫേസ്ബുക്കില്‍ കാണിക്കുന്ന സമയപ്രകാരം നസറുദ്ദീനാണ് ആദ്യം പോസ്റ്റ് ചെയ്തത്. അറുനൂറിലേറെ ലൈക്കുകളും നൂറിലേറെ ഷെയറുകളുമാണ് നസറുദ്ദീന്റെ പോസ്റ്റിനുള്ളത്. അതേസമയം, മുരളിയുടെ പോസ്റ്റിന് രണ്ടായിരത്തിലേറെ ലൈക്കും അറുനൂറിലേറെ ഷെയറുകളും ഉണ്ട്.

പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ

പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ

9 മാസത്തെ ഗര്‍ഭ കാലത്തിന് ശേഷം ലേബര്‍ റൂമിനു പുറത്ത് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ കാത്തിരുന്ന ബന്ധുക്കളോട്, പുറത്തു വന്ന ഡോക്റ്റര്‍ മന്ത് രോഗത്തിന് ഫ്രീയായി ഗുളിക ലഭിക്കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ എങ്ങനെയുണ്ടാവും? അത് കേട്ട് പുറത്തു നിന്ന രണ്ടു മണ്ടന്മാര്‍ ഡോക്റ്റര്‍ കീ ജയ് എന്ന് വിളിച്ചാല്‍ എങ്ങനെയുണ്ടാവും? - ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്.

 ഇതാണ് കാതലായ ഭാഗം

ഇതാണ് കാതലായ ഭാഗം

അത് പോലെയാണ് ഇന്നലെ മോദിയുടെ പ്രസംഗം. 50 ദിവസം ജനങ്ങള്‍ കാത്തിരുന്നത് എന്തിനായിരുന്നു ? ഈ കറന്‍സി പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്നറിയാന്‍. ശമ്പളം മുടക്കമില്ലാതെ ലഭിക്കുമോ എന്നറിയാന്‍. എന്നാല്‍ ജനങ്ങളോട് അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഗര്‍ഭിണികള്‍ക്ക് ആറു വര്‍ഷമായി ലഭിച്ചു കൊണ്ടിരിക്കുന്ന 6000 ഉലുവയുടെ ആനുകൂല്യത്തെ കുറിച്ച് സംസാരിച്ചു മുങ്ങിയ മോഡി ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ പ്രധാനമന്ത്രിയാണ്.

രണ്ട് ടെക്‌സ്റ്റും ഒരേപോലെ

രണ്ട് ടെക്‌സ്റ്റും ഒരേപോലെ

ചോദ്യം ചെയ്യപ്പെടുന്ന പാര്‍ലമെന്റിലോ ചാനല്‍ ഇന്റര്‍വ്യൂവിവിലോ അയാള്‍ പ്രത്യക്ഷപ്പെടില്ല. കയ്യടിക്കാന്‍ മണ്ടന്മാരെ തടിച്ചു കൂട്ടി ഇങ്ങോട്ടാരും ഒന്നും ചോദിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട് മാത്രമേ അയാള്‍ ഇന്ന് വരെ സംസാരിച്ചിട്ടുളളൂ. - ഇത്രയുമാണ് കെ മുരളീധരന്റെ പോസ്റ്റ്. ഇതേ കണ്ടന്റ് തന്നെയാണ് നസറുദ്ദീന്റെ പോസ്റ്റിലും ഉള്ളത്.

പ്രതികരണങ്ങള്‍ ഇങ്ങനെ

പ്രതികരണങ്ങള്‍ ഇങ്ങനെ

സത്യം അതാണ്, നമ്മുടെ പ്രധാനമന്ത്രിക്ക് ജനപ്രതിനിധികളുടെ ചേദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുക്കാന്‍ ഭയമാണ് - കെ മുരളീധരന്റെ പോസ്റ്റില്‍ ആളുകള്‍ കമന്റടിക്കുന്നത് ഇങ്ങനെ. അതോടൊപ്പം മുരളീധരന്‍ ഇങ്ങനെ ഒരു പോസ്‌റ്റൊക്കെ എഴുതിയോ എന്ന് അത്ഭുതപ്പെടുന്നവരും ഉണ്ട്. ഈ അത്ഭുതം വെറുതെയല്ല എന്നാണ് പിന്നീട് തെളിഞ്ഞത്.

പ്രതിപക്ഷ നേതാവാക്കണമെന്ന് പോലും

പ്രതിപക്ഷ നേതാവാക്കണമെന്ന് പോലും

ഇരട്ട ചങ്കുള്ളവര്‍ക്ക് പോലും പ്രതികരണ ശേഷി നഷ്ടപ്പെട്ടുമ്പോള്‍ ഈ ഉറച്ച ഒറ്റ ചങ്കുള്ള പ്രതികരണ ശേഷി നഷ്ടപ്പെടാത്ത പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന പുലിക്കുട്ടിയെ നമുക്കുവേണം കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രതിപക്ഷ നേതാവായി. - ഈ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ട് കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പോലും പറഞ്ഞവരുണ്ട്.

നസറുദ്ദീൻറെ പോസ്റ്റ്

തൻറെ പോസ്റ്റ് മുരളീധരൻ കടപ്പാട് വെക്കാതെ ഷെയർ ചെയ്തതായി നസറുദ്ദീൻ തന്നെ പറയുന്നു

English summary
Social media troll K Muraleedharan's facebook post on Modi new year speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more